കാസർകോട്: (my.kasargodvartha.com 12.06.2021) നവീകരണം നടത്തിയ മീൻ മാർകെറ്റിൽ മേൽക്കൂര നിർമിക്കാൻ നഗരസഭ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഐ എൻ എൽ മുനിസിപൽ കമിറ്റി ജനറൽ സെക്രടറി സിദ്ദിഖ് ചേരങ്കൈ. 2017/18 കാലയളവിലാണ് മീൻ വിൽപനക്കാരായ തൊഴിലാളികൾക്ക് ഇരുന്ന് കച്ചവടം ചെയ്യാൻ നഗരസഭ 12 ലക്ഷത്തോളം രൂപ ചിലവിൽ മാർകെറ്റ് പണിതത്.
റോഡിൽ മീൻ വിൽക്കുന്നത് കാരണം ഗതാഗത കുരുക്കും കാൽ നടയാത്രക്കാർക്കുള്ള പ്രയാസങ്ങളും ഇല്ലാതാക്കാൻ വേണ്ടിയാണ് മാറ്റി പാർപിക്കൽ നീക്കം. എന്നാൽ മേൽക്കൂര പണിയാത്തത് മൂലം ഉപയോഗ ശൂന്യമായി കിടക്കുകയാണ് ഇപ്പോൾ മാർകെറ്റ്.
2015 ൽ ഏറെ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം നടത്തിയ രണ്ടര കോടി രൂപയുടെ ആധുനിക മീൻ മാർകെറ്റ് ഇടുങ്ങിയ കെട്ടിടവും വെള്ളവും വെളിച്ചവും മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തത് കൊണ്ടും നിരവധി ആരോഗ്യ പ്രശ്ങ്ങൾ അനുഭവിക്കുന്നതിനാലുമാണ് തൊഴിലാളികൾ അവിടെ കച്ചവടം ചെയ്യാത്തത്.
എന്നാൽ മാർകെറ്റ് പരിസരം വേസ്റ്റുകൾ കൊണ്ട് മലിനീകരണമാണ് ഇത് മൂലം സമീപവാസികൾക്കും ഉപഭോക്താവുകൾക്കും ഏറെ ബുദ്ധിമുട്ടുമുണ്ടാവുന്നു. മാലിന്യം നീക്കം ചെയ്ത് പരിസരം വ്യതിയാക്കണമെന്നും മാറ്റി പാർപിക്കാൻ ഉദ്ദേശിച്ച സ്ഥലം മേൽക്കൂര പണിത് കച്ചവടം ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും സിദ്ദിഖ് ചേരങ്കൈ ആവശ്യപ്പെടുന്നു
Keywords: Kerala, kasaragod, News, Fish market, INL, Road, INL demands for roof over refurbished fish market
< !- START disable copy paste -->