കാസർകോട്: (my.kasargodvartha.com 24.06.2021) മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട കാസർകോട് സി എച് സെന്ററിന് ദുബൈ കെഎംസിസി കാസർകോട് മുൻസിപൽ കമിറ്റി പ്രവർത്തകന്മാരിൽ നിന്ന് സ്വരൂപിച്ച രണ്ട് 2,16,000 രൂപ കൈമാറി.
അഗതികളുടെയും അശരണരുടെയും അഭയ കേന്ദ്രമാക്കാനുള്ള ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന കാസർകോട് സി എച് സെന്റർ ഉക്കിനടുക്കയിലെ ഗവ. മെഡികൽ കോളജിനടുത്ത് രോഗികളെ പരിപാലിക്കാൻ കെട്ടിടവും കാസർകോട് നഗരത്തിൽ ഡയാലിസിസ് സെൻ്റർ, ലാബ്, പാരാമെഡികൽ സെൻ്റർ, സൗജന്യ നിരക്കിലുള്ള മരുന്ന് കട, മെഡികൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കും പരിചാരകർക്കുമുള്ള ഭക്ഷണ വിതരണം, മയ്യിത്ത് പരിപാലനം, ആംബുലൻസ് സേവനം, കോവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപൽ പ്രസിഡൻ്റ് കെ എം ബശീർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി മുൻസിപൽ വൈസ് പ്രസിഡൻറ് ത്വൽഹത് തളങ്കര സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എ എം കടവത്ത്, ജനറൽ സെക്രടറി കെ അബ്ദുല്ലകുഞ്ഞി, ട്രഷറർ മാഹിൻ കേളോട്ട്, സെക്രടറി ടി എം ഇഖ്ബാൽ, മുൻസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ, സി എച് സെൻറർ ഭാരവാഹികളായ കരീം കോളിയാട്, എൻ എ അബൂബകർ, യൂത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അശ്‌റഫ് എടനീർ, ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ്, കെഎംസിസി ജില്ലാ ട്രഷറർ ടി ആർ ഹനീഫ്, ഭാരവാഹികളായ റശീദ് ഹാജി കല്ലിങ്കാൽ, കെ പി അബ്ബാസ്, ഹസൈനാർ തോട്ടുംഭാഗം, മുസ്ലിം ലീഗ് മുൻസിപൽ സെക്രടറി ഹമീദ് ബെദിര, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, കെ എം അബ്ദുർ റഹ്‌മാൻ, അജ്മൽ തളങ്കര, അശ്ഫാഖ് തുരുത്തി, ഖാദർ അട്ക്കത് ബയൽ, സലീം ചേരങ്കൈ, സുഹൈൽ കോപ്പ, ഹാശിം മഠത്തിൽ, ഹസൻ കുട്ടി പതിക്കുന്നിൽ, ഹനീഫ് ചേരങ്കൈ, ബശീർ ചേരങ്കൈ, നവാസ് തുരുത്തി,ആശിഖ് പള്ളം പ്രസംഗിച്ചു.
Keywords: Kasaragod, Kerala, News, Dubai KMCC Municipal Committee hands over Rs 2,16,000 to CH Center formed under Muslim League District Committee.
< !- START disable copy paste -->