Join Whatsapp Group. Join now!

തീരദേശ റോഡ് കാഞ്ഞങ്ങാട് നിന്നും ബേക്കൽ വരെ നീട്ടണം; ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം

Coastal road to be extended from Kanhangad to Bekal; Petition to Tourism Minister Mohammad Riyas#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (my.kasargodvartha.com 23.06.2021) തീരദേശ റോഡ് കാഞ്ഞങ്ങാട് നിന്നും ബേക്കൽ വരെ നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് ബേക്കൽ ടൂറിസം ഫ്രെറ്റേണിറ്റി നിവേദനം നൽകി. ബേക്കൽ ബീച് പാർക്, കോടി ,ചെമ്പിരിക്ക, തളങ്കര ഹാർബർ എന്നിവയുടെ നവീകരണത്തിനും, ഉദുമ റെയിൽവേ മേൽപാലം, ബേക്കലിലെ ടൂറിസം ഇൻഫർമേഷൻ സെൻ്റർ എന്നിവയുടെ നിർമാണത്തിനായും ജില്ലയെ പൈതൃക ജില്ലയാക്കാനും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Coastal road to be extended from Kanhangad to Bekal; Petition to Tourism Minister Mohammad Riyas

സൈഫുദ്ദീൻ കളനാട്, അനസ് മുസ്തഫ, ശംസുദ്ദീൻ ബി കെ, മുജീബ് അഹ് മദ്, സുധാകരൻ, സലീം ബി കെ, സാലിം, അനൂപ് പാക്കം തുടങ്ങിയവർ നിവേദനക സംഘത്തിൽ ഉണ്ടായിരുന്നു.

ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് കുമാരൻ, ഡി ടി പി സി സെക്രടറി ബിജു രാഘവൻ, മനേജർ സുനിൽ, ഡി ഡി തോമസ് ആൻ്റണി, ആർ ടി മിഷൻ കോർഡിനേറ്റർ ധന്യ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Keywords: Kerala, News, Kasaragod, Bekal, Kanhangad, Muhammed Riyas, Minister, Pettition, Coastal road to be extended from Kanhangad to Bekal; Petition to Tourism Minister Mohammad Riyas.
< !- START disable copy paste -->


Post a Comment