ചട്ടഞ്ചാൽ: (my.kasargodvartha.com 17.05.2021) പ്രതിസന്ധികളിൽ ആശ്വാസമായി വരിക എന്നത്, നല്ല കാര്യമാണ്. ലോകം പുറത്താക്കപ്പെട്ട കാലത്ത്, അകത്തേക്കെത്തിക്കാനുള്ള തീവ്ര ശ്രമമാണ്, ഈ മാതൃക എല്ലാവരും ഏറ്റെടുക്കണമെന്ന് കഥാകൃത്ത് അശോകൻ ചരുവിൽ പറഞ്ഞു. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിലെ രണ്ടാം ഭാഷ മലയാളം പഠിക്കുന്ന കുട്ടികളുടെ സാഹിത്യ വേദിയായ കൂച്ച് കഥാ പഠനം സീസൺ രണ്ട് സമാപന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപൽ കെ എം മേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യ വേദി പ്രവർത്തനം രതീഷ് പിലിക്കോട് അവതരിപ്പിച്ചു. യുവ എഴുത്തുകാരി സി വി ഗൗരിയുടെ 'സചിത്രരാമായണം' സമാപന ദിവസം ചർച ചെയ്തു. കഥാവതരണം ശരിഫ് കുരിക്കൾ, പ്രഭാകരൻ മലാംകടപ്പ് നടത്തി.
സ്കൂൾ പ്രിൻസിപൽ കെ എം മേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യ വേദി പ്രവർത്തനം രതീഷ് പിലിക്കോട് അവതരിപ്പിച്ചു. യുവ എഴുത്തുകാരി സി വി ഗൗരിയുടെ 'സചിത്രരാമായണം' സമാപന ദിവസം ചർച ചെയ്തു. കഥാവതരണം ശരിഫ് കുരിക്കൾ, പ്രഭാകരൻ മലാംകടപ്പ് നടത്തി.
ഉറുദു എഴുത്തുകാരൻ സാദത്ത് ഹസൻ മൻടോ, മാധവിക്കുട്ടി, സി വി ബാലകൃഷ്ണൻ, കെ പി രാമനുണ്ണി, ഡോ. അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, വിദ്യാ വിജയൻ, തുടങ്ങി പ്രമുഖ എഴുത്തുകാരുടെ കഥകളും, ഡോ. പി പി പ്രകാശൻ്റെ ദൈവം എന്ന ദുരന്ത നായകൻ നോവലും ചർച ചെയ്തു.
ഇ പി രാജഗോപാലൻ, മാധവൻ പുറച്ചേരി, വി സുരേഷ് കുമാർ, എ വി പവിത്രൻ, എ വി സന്തോഷ് കുമാർ, അജേഷ് കടന്നപ്പള്ളി, രാജേഷ് കരിപ്പാൽ, ഡോ. കെ എം മഞ്ജുള, രാജേഷ് കരിപ്പാൽ, കെ വി മണികണ്ഠദാസ്, കെ ജെ ആൻ്റണി, കെ വി സജീവൻ, പി മുരളീധരൻ, പ്രിയ എം കെ, അനഘ എ, നിധിന അശോകൻ, അതുല്യ പി, അനുരാഗ് മുണ്ടക്കൈ കൃതികളെ പരിചയപ്പെടുത്തി സംസാരിച്ചു. മെയ് 9 ന് ആരംഭിച്ച സാഹിത്യ ചർച മെയ് 17നാണ് സമാപിച്ചത്.
ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ, ഹയർ സെകൻഡറി വിഭാഗം മലയാളം അധ്യാപകനായ രതീഷ് പിലിക്കോടാണ് സാഹിത്യ വേദിയുടെ ചീഫ് കോർഡിനേറ്റർ.
2005-06 ലാണ് കാസർകോട് ചട്ടഞ്ചാൽ ഹയർ സെകൻഡറി വിഭാഗം രണ്ടാം ഭാഷ മലയാളം പഠിക്കുന്ന വിദ്യാർഥികളുടെ സാഹിത്യ വേദിയായി കൂച്ച് എന്ന സംഘടന രൂപീകരിച്ചത്. നൂറോളം ഇൻലൻ്റ് മാസിക, ഒൻപത് വാർഷികപ്പതിപ്പ്, മൂന്ന് ടെലിഫിലിം എന്നിവ നിർമിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. വിദ്യാർഥികളായ പി അഭിജിത്ത്, പി സഞ്ജയ്, പാർവൺ ആർ ദാസ്, അനീറ്റസ് ചാക്കോ, അമൃത ഇ, മാളവിക എ, നവ്യ എന്നിവർ മുൻനിരയിൽ പ്രവർത്തിച്ച് വരുന്നു.
Keywords: News, Kasaragod, Kerala, Writer Ashokan Charuvil wants Kooch Sahitya Vedi to be a model.