ശരീഫ് കോളിയാട്
(my.kasargodvartha.com 09.05.2021) തളങ്കര നുസ്രത്ത് റോഡിലെ പരേതനായ ത്രീ സ്റ്റാര്‍ കുഞ്ഞാമു ഹാജിയുടെ ഭാര്യ ടി എ ഫാത്വിമ എന്നവര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത മനസ്സിനെ വല്ലാതെ കരയിപ്പിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം കൊണ്ട് പാഠം പകര്‍ന്ന ഉമ്മയായിരുന്നു അവര്‍. ആരുമറിയാതെ ദാനം ചെയ്ത് ആയിരക്കണക്കിന് പുണ്യങ്ങള്‍ നേടിയെടുത്ത കൈകളാണത്. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന തത്വത്തെ മനോഹരമായി പ്രാവര്‍ത്തികമാക്കിയ ഉമ്മ. ആ സഹായം അറിയാത്തവരും അതിന്റെ ആശ്വാസം കിട്ടാത്തവരും നമ്മുടെ നാട്ടില്‍ കുറവായിരിക്കും.

ബെംഗളൂറിലെ ത്രീ സ്റ്റാര്‍ ബാഗ് നിര്‍മ്മാണ കമ്പനിയിലൂടെ നല്ല സാമ്പത്തിക സ്ഥിതി ഉണ്ടാക്കിയെടുത്ത കുഞ്ഞാമു ഹാജിയുടെ ഭാര്യയായ ഇവർ, ഭർത്താവിന്റെ ഗുണങ്ങളത്രയും ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു. പണ്ടുകാലത്ത് തളങ്കരയിലെ പ്രമാണിയായിരുന്ന മനുഷ്യനായിരുന്നു കുഞ്ഞാമു ഹാജി. എത്രയോ പാവങ്ങള്‍ക്ക് താങ്ങും തണലുമായ മനുഷ്യന്‍. ഭാര്യയും മക്കളുമൊക്കെ അത് ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു. ഒരു ജാഡയോ അഹങ്കാരത്തിന്റെ ഒരു വാക്കോ ഇല്ലാത്തവരായിരുന്നു ഫാത്വിമ ഉമ്മയും അവരുടെ മക്കളുമെല്ലാം.
പണത്തിന്റെ പത്രാസൊന്നും കാണിക്കാതെ വളരെ സിംപിളായി മക്കള്‍ ജീവിക്കുന്നത് കാണുമ്പോള്‍ ആ ഉപ്പയുടെയും ഉമ്മയുടേയും ഗുണങ്ങളെക്കുറിച്ച് ഞങ്ങളൊക്കെ ഓര്‍ക്കും. എന്റെ പ്രിയപ്പെട്ട ഉമ്മയുമായി വലിയ സ്‌നേഹബന്ധമായിരുന്നു ഫാത്വിമ ഉമ്മക്കും കുഞ്ഞാമു ഹാജിക്കും അതുകൊണ്ട് തന്നെ ആ സ്‌നേഹവും അവരുടെ ദാനത്തിന്റെ നന്മയുമൊക്കെ ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അന്യനുതകി സ്വജീവിതം ധന്യമാക്കിയ ആ ഉമ്മയുടെ മരണം നാടിന് നോവായി മാറുകയാണ്.
Keywords: Kasaragod, Kerala, Article, Will there be another mother like Fatima Hajjummah ?
< !- START disable copy paste -->