Join Whatsapp Group. Join now!

കെ ടി എം ജമാൽ സാഹിബ് വിട പറയുമ്പോൾ

When KTM Jamal Sahib says goodbye,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബഷീർ പട്ല

കാസർകോട്: (my.kasargodvartha.com 13.05.2021)
മുജാഹിദ് പ്രസ്ഥാനത്തിലും മുസ്ലിംലീഗ് പ്രസ്ഥാനത്തിലും ഒരുപോലെ

Keywords: News, Article, Kerala, Kasaragod, When KTM Jamal Sahib says goodbye.

ശക്തമായ സാനിധ്യമായിരുന്ന വ്യക്തിത്വങ്ങൾ ജില്ലയിൽ വളരെ അപൂർവ്വമാണ്. അവിടെയാണ് കെ ടി എം ജമാൽ എന്ന ജമാൽച്ച വ്യത്യസ്തനാവുന്നത്. നാടിൻ്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ നിസ്വാർത്ഥ സേവകനായിരുന്നു കെ ടി എം ജമാൽ.

ഫിർദൗസ് ബസാറിലെ ചെമ്മനാട് ഫൂട്വേർ എന്ന ചെറിയ കടയിലെ കാഷ് കൗണ്ടറിൽ സൗമ്യത മുഖമുദ്രയാക്കിയ ഒരു വെളുത്ത് മെലിഞ്ഞ മനുഷ്യനെ പരിചയമില്ലാത്തവർ കാണില്ല. രണ്ട് പ്രസ്ഥാനങ്ങളുടെയും നാട്ടിലെ ജീവവായുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ കടയിൽ നീളമുള്ള ഒരു ബെഞ്ച് കാണും. കാസർകോട് നഗരിയിൽ ഏത് സംഘടനയുടെ യോഗമാണ് നടക്കുന്നതെന്നറിയാൻ ആ ബെഞ്ചിലിരിക്കുന്ന ആളുകളെ ശ്രദ്ധിച്ചാൽ മതി. മുജാഹിദ് യോഗമുണ്ടെങ്കിൽ കുറെ മുജാഹിദ് പ്രവർത്തകരേയും നേതാക്കളേയും അദ്ദേഹത്തിൻ്റെ കടയിൽ കാണും, ലീഗ് യോഗമുണ്ടെങ്കിൽ ലീഗ് നേതാക്കളെയും പ്രവർത്തകരേയും.

ചെമ്മനാട് ജമാഅത്ത് കമിറ്റിയിലും ജമാഅത്ത് സ്കൂളിലും ഉത്തരവാദപ്പെട്ട പദവികൾ അലങ്കരിച്ച അദ്ദേഹം നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.

അമേയ് റോഡിലെ മുജാഹിദ് പള്ളിക്ക് വേണ്ടി സ്ഥലം കണ്ടെത്തുന്നതിലും പള്ളി പണിയുന്നതിലും അദ്ദേഹത്തിൻ്റെ പങ്ക് നിർണ്ണായകമായിരുന്നു. ടൗണിൽ മുജാഹിദ് പ്രസ്ഥാനത്തിന് ഒരാസ്ഥാനം വേണമെന്നത് ഏവരുടെയും ആഗ്രഹമായിരുന്നു.

ആ ഉദ്യമത്തിന് പിന്നിൽ അഹോരാത്രം പണിയെടുക്കാൻ അദ്ദേഹം മുന്നിൽ നിന്നു. ഇപ്പോൾ ആ ഒരാസ്ഥാനം അവിടെ തലയുയർത്തി നിൽക്കുന്നതിൻ്റെ പിന്നിൽ അദ്ദേഹത്തിൻ്റേയും സമകാലീകരായ സഹപ്രവർത്തകരുടെയും ദീർഘകാലത്തെ പ്രയത്നമുണ്ട്. ആ അനുഭവങ്ങളും പ്രതിസന്ധികളും പലപ്പോഴും അദ്ദേഹം പങ്കുവെക്കുമായിരുന്നു. ജമാൽ സാഹിബിൻ്റെ വിയോഗം സൃഷ്ടിക്കുന്ന സങ്കടം സഹിക്കാൻ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.

മതരംഗത്തും രാഷ്ട്രീയ സാമൂഹ്യ സേവന രംഗത്തും അതുല്യ സേവനങ്ങൾ സമർപ്പിച്ച അദ്ദേഹത്തിന് പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

Keywords: News, Article, Kerala, Kasaragod, When KTM Jamal Sahib says goodbye.

< !- START disable copy paste -->

Post a Comment