വിശക്കുന്നവർക്ക് അന്നം കൊടുത്തും കോവിഡ് ബാധിച്ചു ദുരിതത്തിലായ കുടുംബങ്ങൾക്ക് സാന്ത്വനം ഏകിയും യൂത് കോൺഗ്രസ് നടത്തുന്ന പ്രവർത്തനം നാട്ടുകാരുടെ അഭിനന്ദനത്തിന് കാരണമായി. നാട് പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോഴാണ് ഈ സേവനം.
കോവിഡ് മഹാമാരിയെ ചെറുക്കുന്നതിൽ വലിയ കഷ്ടത അനുഭവിക്കുന്നവരാണ് പൊലീസുകാർ. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും ഉക്കിനടുക്ക മെഡികൽ കോളജിലുള്ള മുഴുവൻ രോഗികൾക്കും അവിടത്തെ മുഴുവൻ സ്റ്റാഫിനും ശനിയാഴ്ചത്തെ ഉച്ചഭക്ഷണം നെല്ലിക്കട്ടയിലെ യൂത് കോൺഗ്രസിന്റെ സേവന സന്നദ്ധത വിളിച്ചോതുന്നതായി മാറി.
കോവിഡ് പോസിറ്റീവ് ആയ വീടുകളിലേക്കുള്ള കിറ്റ് വിതരണം ഒരുപാട് കുടുംബങ്ങൾക്കാണ് ആശ്വാസമായത്. രണ്ടാം ഘട്ട കിറ്റ് വിതരണം അടുത്ത ദിവസങ്ങളായി നടക്കും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബവും ജീവനും മറന്ന് നമുക്ക് വേണ്ടി ആഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ വകുപ്പും സന്നദ്ധ സേവകരും പൊലീസും അടങ്ങുന്നവരുടെ പ്രവർത്തനത്തിനും സഹായവുമായി രംഗത്തുണ്ട്.
നാട്ടിലെ കഷ്ടത അനുഭവിക്കുന്നവർക്ക് അത്താണിയായി യൂത്ത് കോൺഗ്രസ് മാറിയിട്ടുണ്ട്. യൂത് കോൺഗ്രസ് പ്രസിഡന്റ് ദീപക് യാദവ് എടനീരീൻ്റെ നേതൃത്വത്തിലാണ് സാന്ത്വന പ്രവർത്തനം നടക്കുന്നത്.
Keywords: Kerala, News, Kasaragod, Youth Congress, COVID, Food, Helping Hands, House, Staff, Police, The relief work done by the Youth Congress for those suffering from COVID and others is astonishing.
< !- START disable copy paste -->