Join Whatsapp Group. Join now!

കരുതലുമായി കെ എം സി സി; ജീവൻരക്ഷാ ഉപകരണങ്ങൾ നോർകയെ ഏൽപിച്ചു

KMCC with care; Life-saving equipments handed over to Norka #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഫുജൈറ: (my.kasargodvartha.com 12.05.2021) കോവിഡ് രണ്ടാം തരംഗം നേരിടുന്ന കേരളത്തിന് സഹായവുമായി യുഎഇ - കെഎംസിസി. കേരള സർകാരിനെ സഹായിക്കാൻ കോവിഡ് ജീവൻരക്ഷാ ഉപകരണങ്ങൾ നോർകയുമായി സഹകരിച്ചു വിതരണം ചെയ്യും. മെഡികൽ ഉപകരണങ്ങൾ സമാഹരിച്ചു നൽകാനായി പ്രവർത്തകരോട് ആഹ്വാനം ചെയ്‌തിരുന്നു. ഇതിലൂടെ മണിക്കൂറുകൾക്കുള്ളിൽ അഞ്ഞൂറ് പൾസ് ഓക്സിമീറ്ററുകളും രണ്ടു വെന്റിലേറ്ററുകളും ലഭിച്ചു.

Kerala, Kasaragod, News, KMCC with care; Life-saving equipments handed over to Norka.


ആദ്യഘട്ടത്തിൽ സമാഹരിച്ച ഉപകരണങ്ങൾ കേരള മെഡികൽ സെർവീസ് കോ - ഓപറേഷന് എത്തിക്കുന്നതിനായി നോർക ഡയറക്ടർ ഒ വി മുസ്ത്വഫയ്ക്ക് കൈമാറിയതായി നാഷണൽ കമിറ്റി പ്രസിഡണ്ട് പുത്തൂർ റഹ്‌മാൻ, ജനറൽ സെക്രടറി അൻവർ നഹ എന്നിവർ അറിയിച്ചു.

കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ ഓക്സിജൻ ലഭ്യത മുൻ കൂട്ടി ഉറപ്പാക്കുന്നതിനു കേരള സർകാർ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതിനായി കെഎം‌സിസി ഉൾപെടെ പ്രവാസി സംഘടനകളുടെ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് രൂക്ഷമായേക്കാവുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓക്സിജന്‍ പ്ലാന്റുകളെല്ലാം 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. കൂടുതൽ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയിരിക്കുക എന്നതാണ് മുന്നിലെ വഴി. ഇക്കാര്യത്തിൽ കേരള കേരള സർകാരിനു ആവശ്യമായ സഹായങ്ങൾ സമാഹരിച്ചു നൽകാൻ കെ എം സി സി പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും പുത്തൂർ റഹ്‌മാൻ വിശദീകരിച്ചു.

ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, ഡോ. അൻവർ അമീൻ ചേലാട്ട്, പി വി ജാബിർ അബ്ദുൽ വഹാബ് എന്നിവരും സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, KMCC with care; Life-saving equipments handed over to Norka.
< !- START disable copy paste -->

Post a Comment