Join Whatsapp Group. Join now!

താങ്ങായി കാരുണ്യം കളനാട്‌ ചാരിറ്റബിൾ ട്രസ്റ്റ്; പ്രകൃതി ക്ഷോഭത്തിൽ വീട് തകർന്ന കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി

Kalanadu Charitable Trust; Emergency financial assistance was handed over to the family whose house was destroyed #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവ
കളനാട്: (my.kasargodvartha.com 17.05.2021) പ്രകൃതി ക്ഷോഭത്തിൽ വീട് തകർന്ന കുടുംബത്തിന് താങ്ങായി കാരുണ്യം കളനാട്‌ ചാരിറ്റബിൾ ട്രസ്റ്റ്. അടിയന്തര ധനസഹായമായി 25000 രൂപ ഖിദ്മതുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ഹാജി മിഹ്റാജിന് കാരുണ്യം കളനാട് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് അംഗം ഹമീദ് കുട്ടിച്ച കൈമാറി.

News, Kasaragod, Kerala, Kalanadu Charitable Trust; Emergency financial assistance was handed over to the family whose house was destroyed in the natural calamity.

 
ജനറൽ സെക്രടറി കെ എം കെ ളാഹിർ, മാനജർ എസ് കെ ശരീഫ് ഹാജി, ട്രഷറർ സ്വാലിഹ് എന്നിവർ തകർന്ന വീട് സന്ദർശിച്ചു. ഇരു ട്രസ്റ്റുകളും കൂടുതൽ ധനസഹായവും വാഗ്ദാനം ചെയ്തു. ലോക് ഡൗൺ സൃഷ്ടിച്ച പ്രയാസങ്ങൾക്കൊപ്പം ശക്തമായ കാറ്റിലും മഴയിലും വീടും കൂടി തകർന്നതോടെ പ്രതിസന്ധിയിലായ കുടുംബത്തിന് ധനസഹായം ഏറെ ആശ്വാസം പകരുന്നതായിരുന്നു.

ഇതിനോടകം അനവധി പേർക്കാണ് കാരുണ്യം കളനാടിന്റെ സഹായഹസ്തം ലഭിച്ചത്. നിർധനരും നിരാലംബരുമായ പാവപ്പെട്ടവർക്ക്‌ താങ്ങും തണലുമായി കാരുണ്യം കളനാട്‌ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

നാടിന്റെ ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുകയാണ് ഹദ്ദാദ് ഖിദ്മതുൽ ഇസ്ലാം സംഘം. വീട് തകർന്ന കുടുംബത്തിന് 50000 രൂപ നൽകുമെന്ന് ഖിദ്മതുൽ ഇസ്ലാം സംഘം അറിയിച്ചിട്ടുണ്ട്.

Keywords: News, Kasaragod, Kerala, Kalanadu Charitable Trust; Emergency financial assistance was handed over to the family whose house was destroyed in the natural calamity.

Post a Comment