കാസർകോട്: (my.kasargodvartha.com 21.05.2021) മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയിടെ രക്തസാക്ഷിത്വദിനം ജില്ലയിലെങ്ങും ആചരിച്ചു. ജില്ലാ കോൺഗ്രസ് കമിറ്റി ഓഫീസിൽ കോവിഡ് പ്രോടോകോൾ പാലിച്ച് ഛായാചിത്രത്തിൽ പുഷ്പാർചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡിസിസി പ്രസിഡന്റ് ഹകീം കുന്നിൽ ഉദ്‌ഘാടനം ചെയ്തു.
കെ നീലകണ്ഠൻ, പി എ അശ്‌റഫ് അലി, എം സി പ്രഭാകരൻ, കെ ഖാലിദ്, ഉമേഷ് അണങ്കൂർ, മഹ്‌മൂദ് വട്ടയക്കാട്, പി കെ വിജയൻ സംസാരിച്ചു.
കെ നീലകണ്ഠൻ, പി എ അശ്‌റഫ് അലി, എം സി പ്രഭാകരൻ, കെ ഖാലിദ്, ഉമേഷ് അണങ്കൂർ, മഹ്‌മൂദ് വട്ടയക്കാട്, പി കെ വിജയൻ സംസാരിച്ചു.
അജാനൂർ മണ്ഡലം കമിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി
അജാനൂർ: രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ അജാനൂർ മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ നോർത് കോട്ടച്ചേരി തെക്കെപുറത്ത് പുഷ്പാർചനയും അനുസ്മരണ പരിപാടിയും നടന്നു.
ഡിസിസി ജനറൽ സെക്രടറി പി വി സുരേഷ് അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു. ഇൻഡ്യയെ ആധുനികവത്കരിക്കുവാൻ ഏറെ പ്രയത്നിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തെ ഭരണം കൊണ്ട് അമ്പത് വർഷത്തെ വളർച രാജ്യത്തിന് സമ്മാനിച്ച പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ഗാന്ധി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നുവെന്നും സുരേഷ് കൂട്ടിച്ചേർത്തു.
അജാനൂർ മണ്ഡലം പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക് വൈസ് പ്രസിഡണ്ട് എൻ വി അരവിന്ദാക്ഷൻ നായർ, ബ്ലോക് ജനറൽ സെക്രടറിയും ജവഹർ ബാൽമഞ്ച് സംസ്ഥാന കോർഡിനേറ്ററുമായ വി വി നിഷാന്ത്, ബ്ലോക് നിർവാഹക സമിതി അംഗം ശ്രീനിവാസൻ മഡിയൻ, ഐഎൻടിയുസി ജില്ലാ സെക്രടറി പി വി ബാലകൃഷ്ണൻ, മണ്ഡലം നിർവാഹക സമിതി അംഗം എൻ വി ബാലചന്ദ്രൻ നായർ പടിഞ്ഞാറെകര നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, Remembrance, Congress, Leader, Prime Minister,b Rajiv Gandhi, Former Prime Minister Rajiv Gandhi's Martyrdom Day was observed.
< !- START disable copy paste -->