അനുസ്മരണം
- ഗഫൂർ തളങ്കര, ഫിറോസ് പടിഞ്ഞാർ, അലി ജദീദ് റോഡ്, മുസ്ത്വഫ
(my.kasargodvartha.com 08.05.2021) ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്, തളങ്കര പട്ടേൽ റോഡ് എ കെ ഹൗസിലെ അശ്‌റഫ് മൂസയെന്ന ഞങ്ങളുടെ പ്രിയ സുഹൃത്തിന്റെ വിയോഗം. നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ ടെസ്റ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ചെങ്കിലും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ വിശ്രമിച്ചാൽ മതിയെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഞങ്ങളാരും ഭയന്നില്ല. കാരണം നല്ല ആരോഗ്യവാനായിരുന്നു ഞങ്ങളുടെ പ്രിയ സുഹൃത്ത്.
ഉയരം അൽപം ഞങ്ങളെക്കാൾ കുറവായിരുന്നെങ്കിലും സ്വഭാവത്തിലും, സൗമ്യതയിലും, ആത്മാർഥതയിലും പെരുമാറ്റത്തിലും എല്ലാം ഒരു പാട് ഉയരങ്ങളിലായിരുന്നു. നാട്ടിലെ ഏത് നന്മയിലും ആ കുറിയ സാന്നിധ്യം ഒരു ഊർജവും ആവേശവുമായിരുന്നു.

പുറത്തുള്ളവർക്ക് അറിയണമെങ്കിൽ ബട്ട്ലമ്പുവിന്റെ അനിയൻ എന്ന് പറയണമെങ്കിലും നാട്ടുക്കാർക്കും സുഹൃത്തുക്കൾക്കും അച്ചപ്പു എന്ന ഓമന പേരിനപ്പുറം ഒരു പരിജയപ്പെടുത്തൽ ആവിശ്യമില്ലായിരുന്നു. പ്രിയ സുഹൃത്തിന്റെ നന്മ പോലെ തന്നെ മുസ്ലിം സമൂഹം ആയിരം മാസത്തേക്കാൾ ഉത്തമമായ പ്രതിഫല ദിവസം പ്രതീക്ഷിക്കുന്ന വിശുദ്ധ റമദാനിലെ 27-ാം രാത്രിയാണ് ഖബറെന്ന മണിയറ കൂടുന്നത്.
പരലോക ജീവിതത്തിന് നിത്യശാന്തി നേരുന്നു.
Keywords: Kerala, News, Kasaragod, Death, Obituary, Thalangara, Gafoor Thalangara, Firoz Padinhar, Ali Jadeed Road, Mustafa, Dear Achchapu, Your untimely demise is unbearable.