ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രടറി ബിജു രാഘവനാണ് ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട 37 ചോദ്യങ്ങൾ തയ്യാറാക്കിയത്. ഗ്രൂപ് അഡ്മിൻ സൈഫുദ്ദീൻ കളനാട് ഓൺലൈൻ ക്വിസ് മത്സരത്തിൻ്റെ മോഡറേറ്ററായി.
ലൈഫ് ഗാർഡായി പ്രവർത്തിക്കുന്ന നിതിൻ ഒന്നാം സമ്മാനം നേടി യു എസ് പ്രസാദ് (ബി ആർ ഡി സി), നിർമേഷ് കുമാർ (ടൂർ ഗൈഡ്) എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു.
മുൻ ടൂറിസം ഡെപ്യൂടി ഡയറക്ടർ മുരളീധരൻ, ഗണേഷ് (റാണിപുരം റിസോർട്) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലയുടെ സമഗ്ര ടൂറിസം വികസനവും ടൂറിസം സംരഭകർക്ക് വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയിൽ സംരഭകരും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും, സാധാരണ അംഗങ്ങളുമാണുള്ളത്.
ഒന്നാം സമ്മാനം മൂവ് മെൻറ് ഫോർ ബെറ്റർ കേരള (എം ബി കെ)യും രണ്ടാം സമ്മാനം കൊകോ ബ്രെയിൻസ്, മൂന്നാം സമ്മാനം ഹോളാ ഡിസൈൻസ് എന്നീ സ്ഥാപനങ്ങളും നൽകും. കൂടാതെ വിജയികൾക്ക് സിറ്റി ടവർ റൂഫ് ടോപിൽ കപിൾ ഡിനെർ സൗജന്യമായി ലഭിക്കും.
Keywords: News, Kasaragod, Kerala, BTF, Tourism Online Quiz, Online Quiz, Tourism, Quiz, BTF conducts Tourism Online Quiz.
< !- START disable copy paste -->