മഞ്ചേശ്വരം: (my.kasargodvartha.com 29.05.2021) സ്കൂടെറിൽ കടത്തിയ ബിയറും മദ്യവും എക്സൈസ് അധികൃതർ പിടികൂടി. എക്സൈസ് ചെക് പോസ്റ്റിൽ ഇൻസ്പെക്ടർ ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കെ എ 19 എസ് 1991 നമ്പർ ആക്ടീവ സ്കൂടെറിൽ കടത്തിക്കൊണ്ടുവന്ന കർണാടകയിൽ മാത്രം വിൽപന അധികാരമുള്ള രണ്ട് ലിറ്റർ ബിയറും 1.5 ലിറ്റർ വിദേശമദ്യവും പിടികൂടിയത്.
മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും തൊണ്ടി സാധനങ്ങളും കസ്റ്റഡിയിലെടുത്ത് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. പ്രതി വാഹനം ഉപേക്ഷിച്ച് ഓടി പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
പ്രിവൻ്റീവ് ഓഫിസർ രാജീവൻ എം, സിവിൽ എക്സൈസ് ഓഫിസർമാരായ ജിജിൻ എം വി, ബാബു വി, സുനിൽകുമാർ പി കെ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Keywords: Kerala, News, Kasaragod, Manjeshwaram, Liquor, Beer, Excise, Seized, Scooter, Beer and alcohol smuggled on a scooter were seized.
< !- START disable copy paste -->