നീലേശ്വരം: (my.kasargodavrtha.com 22.05.2021) കിനാനൂർ കരിന്തളം പഞ്ചായത്തിൽ പുതുതായി ആരംഭിച്ച കുമ്പളപ്പള്ളിയിലെ ക്വാറന്റൈൻ കേന്ദ്രത്തിന് എ ഐ വൈ എഫ് സാനിറ്റൈസറും മാസ്കുകളും നൽകി. വ്യാഴാഴ്ച ആരംഭിച്ച കേന്ദ്രത്തിൽ വളരെ പെട്ടെന്നു തന്നെ 24 രോഗികൾ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എ ഐ വൈ എഫ് സഹായമെത്തിച്ചത്.
ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് ധനീഷ് ബിരിക്കുളം, പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവിക്ക് സാധനങ്ങൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത, എ ഐ വൈ എഫ് നേതാക്കളായ നാരായണൻ സി, സജിത്ത് കുമാർ എ പി സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, AIYF's helping hand against Covid fight.
< !- START disable copy paste -->