Join Whatsapp Group. Join now!

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കർണാടക മദ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞു: കേസെടുത്ത് പൊലീസ്

9 litres of Karnataka liquor abandoned: Police registered case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (my.kasargodvartha.com 23.05.2021) എക്സൈസ് ചെക്പോസ്റ്റിന് സമീപം 9 ലിറ്റർ കർണാടക മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ മംഗലാപുരം ഭാഗത്തു നിന്നും വന്ന ഇരുചക്രവാഹനം ചെക്പോസ്റ്റ് പരിതിയ്ക്ക് സമീപം എത്തുന്നതിന് മുൻപേ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാഹനത്തിലുണ്ടായ മദ്യ മടങ്ങിയ ചാക്ക് കെട്ട് റോഡിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് ബൈകുമായി കടന്നു കളയുകയായിരുന്നു.

                                                                     
News, Kasaragod, Kerala, Karnataka liquor, Police, Registered, Liquor, 9 litres of Karnataka liquor abandoned: Police registered case.

  

ബൈക് ഓടിച്ചു പോയ വഴി കുറച്ചു ദൂരം പിൻതുടർന്നെങ്കിലും ബൈക് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഉപേക്ഷിച്ച ചാക്ക് കെട്ട് പരിശോധിച്ചതിൽ 9 ലിറ്ററോളം മദ്യം കണ്ടെടുത്തു. വാഹനവും പ്രതിയെയും കുറിച്ച് അന്വേഷിച്ചു വരികയാണ്. പരിശോധനയിൽ എക്സൈസ് ഇൻസ്പക്ടർ ശറഫുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർ എം രാജിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജിൻ, ബാബു, സുനിൽകുമാർ പങ്കെടുത്തു.

Keywords: News, Kasaragod, Kerala, Karnataka liquor, Police, Registered, Liquor, 9 litres of Karnataka liquor abandoned: Police registered case.

< !- START disable copy paste -->

Post a Comment