കാസർകോട്: (my.kasargodvartha.com 30.04.2021) വനിതാശിശുവികസന വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഓരോ ഒഴിവാണുള്ളത്.
ഒആർസി പ്രൊജക്ട്അസിസ്റ്റന്റ്: ശമ്പളം: 21850 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം എസ് ഡബ്ല്യു അല്ലെങ്കിൽ ബിഎഡ് അല്ലെങ്കിൽ ബിരുദവും ഒ ആർ സി പോലുള്ള പ്രൊജക്ടിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 2021 ഏപ്രിൽ 21ന് 40 വയസ് കവിയരുത്.
ശരണ ബാല്യം റെസ്‌ക്യൂ ഓഫീസർ: ശമ്പളം 18,000 രൂപ. യോഗ്യത: അംഗീകൃതസർവകലശാലയിൽ നിന്നുള്ള എം എസ് ഡബ്ല്യു അല്ലെങ്കിൽ എം എ സോഷ്യോളജി. കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. പ്രായം ഏപ്രിൽ 21ന് 30 വയസ് കവിയരുത്.
കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷ സമർപിക്കാനുള്ള തീയ്യതി മെയ് 15 വരെ നീട്ടിയിട്ടുണ്ട്. യോഗ്യരായ കാസർകോട് ജില്ലക്കാരായ ഉദ്യോഗാർഥികൾ മെയ് 15 അഞ്ച് മണിക്കുമുമ്പായി ലഭിക്കത്തക്ക രീതിയിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ അപേക്ഷകൾ സമർപിക്കേണ്ടതാണ്.
അപേക്ഷാഫോറം ലഭിക്കുന്നതിനായി 04994-256990 എന്നതിൽ വിളിക്കുകയോ 6235142024 എന്ന നമ്പറിൽ വാട്സ്ആപ് മുഖേന ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. അപേക്ഷയിൽ പാസ്‌പോർട് സൈസ് ഫോടോ പതിപ്പിക്കേണ്ടതാണ്. എഴുത്തുപരീക്ഷ/ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Keywords: Kasaragod, Kerala, News, Vacancy in Kasargod Rescue Officer and Project Assistant posts; Opportunity for MSW / B.Ed / MA Sociologists.
< !- START disable copy paste -->