Join Whatsapp Group. Join now!

റിട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററും വിദ്യാഭ്യാസ - സാമൂഹിക പ്രവർത്തകനുമായിരുന്ന സി എച് ഇബ്രാഹിം നിര്യതനായി

Retd. Railway Station Master CH Ibrahim passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.04.2021) റിട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററും വിദ്യാഭ്യാസ - സാമൂഹിക പ്രവർത്തകനുമായിരുന്ന സി എച് ഇബ്രാഹിം മാസ്റ്റര്‍(77) നിര്യതനായി. മംഗളുറു, ഉള്ളാൾ, കാഞ്ഞങ്ങാട് എന്നിങ്ങനെ പലയിടങ്ങളിലായി സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തിരുന്നു.

                                                                                       
Kanhangad, Kasaragod, Kerala, Obituary, News, CH Ibrahim Master, Retd. Railway Station Master CH Ibrahim passed away.



ജമാഅതെ ഇസ്ലാമി ജില്ലാ സമിതിയംഗം, വെൽഫെയർ പാർടി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറർ, ഹൽഖ സെക്രടറി, കാഞ്ഞങ്ങാട് ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് ട്രഷറര്‍, മുസ്ലിം യതീംഖാന പ്രസിഡന്റ്, ട്രഷറര്‍, എം ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ്, തെക്കെപ്പുറം ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്, ഹിറ മസ്ജിദ് കമിറ്റി പ്രസിഡന്റ്, സീക് ഉപദേശക സമിതി അംഗം, ഐസിടി ട്രസ്റ്റ് മെംബര്‍, സി എച് മുഹമ്മദ് കോയ മെമോറിയൽ എഡ്യുകേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപക അംഗം, ക്രസന്റ് സ്കൂള്‍ മാനജർ, ഹോപ് ട്രസ്റ്റ് മെംബര്‍ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

പരേതരായ ചീനമാടത്ത് മൂലക്കാടത്ത് ആമു-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ. മക്കള്‍: അഹ്‌മദ്‌ സഹീര്‍, ശമീർ, അലി ശബീര്‍, സഫ.

Keywords: Kanhangad, Kasaragod, Kerala, Obituary, News, CH Ibrahim Master, Retd. Railway Station Master CH Ibrahim passed away.
< !- START disable copy paste -->

Post a Comment