കാസർകോട്: (my.kasargodvartha.com 15.04.2021) നഗരത്തിൽ വന്ന മധ്യവയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ചു. തളങ്കര കടവത്തെ മുഹമ്മദ് കുഞ്ഞി പി എ (58) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുഴഞ്ഞ് വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഓടി നടന്ന വ്യക്തിയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.
പരേതനായ അഹ്‌മദ് - ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കൾ: മുർശിദ്, മഖ്‌സൂദ്, മഅറൂഫ.
മരുമകൻ: സഫീർ തളങ്കര. സഹോദരങ്ങൾ: ജലീൽ, ശംസുദ്ദീൻ, സുഹ്‌റ.
മൃതദേഹം തളങ്കര മാലിക് ദീനാർ ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Middle agedd man died
< !- START disable copy paste -->