തൃക്കരിപ്പൂർ: (my.kasargodvartha.com 19.04.2021) ദീർഘകാലമായി പ്രവാസിയും പൊതുപ്രവർത്തകനുമായിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. തങ്കയം സ്വദേശിയും ഉദിനൂരിൽ താമസക്കാരനുമായ എ ജി സി നാസർ (54) ആണ് മരിച്ചത്. നോമ്പ് തുറയ്ക്ക് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടിൽ വന്നത്. കഴിഞ്ഞ 25 വർഷമായി അൽ ഐനിൽ മെഡികൽ ഷോപ് നടത്തി വരികയായിരുന്നു.
പരേതനായ പി പി അബ്ദുർ റഹ്‌മാൻ ഹാജി - ആശൂറ ഉമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: റൈഹാനത്. മക്കൾ: മുഹമ്മദ് റസിൻ, മുഹമ്മദ് റാസി, മുഹമ്മദ് റായിദ്, അബ്‌ദുൽ ഹാദി.
സഹോദരങ്ങൾ: കുഞ്ഞഹ്മദ് പയ്യന്നൂർ, അബ്ദുൽ ഖാദർ മാടക്കാൽ, പരേതരായ ഇബ്രാഹിം കുട്ടി, സൈനുദ്ദീൻ. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എ ജി സി ബശീർ മാതൃസഹോദരി പുത്രനാണ്.
മൃതദേഹം ഉദിനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Expatriate who returned home two months ago died.
< !- START disable copy paste -->