Join Whatsapp Group. Join now!

കോവിഡ് വ്യാപനം; കമ്മാടി കോളനിയിലേക്ക് ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിച്ചു നൽകി പഞ്ചായത്തിൻ്റെ കൈത്താങ്ങ്

COIVD; Panchayath helps by distributing food and medicine to the Kammadi colony#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 24.04.2021) ബളാൽ ഗ്രാമ പഞ്ചായത്തിലെ കൊന്നക്കാട് കമ്മാടി പട്ടിക വർഗ കോളനിയിലെ കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ബളാൽ ഗ്രാമ പഞ്ചായത്ത് ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിച്ചു നൽകി.

COIVD; Panchayath helps by distributing food and medicine to the Kammadi colony

പഞ്ചായത്തിലെ എട്ടാം വാർഡിൽ കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കമ്മാടിയിലെ 25 കുടുംബങ്ങൾക്കാണ് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചയോടെ ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിച്ചു നൽകിയത്.

രണ്ടു ഘട്ടങ്ങളിലായി 21 പേർക്കാണ് ഇത്തവണ കമ്മാടിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ സത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവർ ഉണ്ട്. രോഗം ബാധിച്ചവർ കോളനിയിലെ മറ്റുള്ളവരുമായി സമ്പർക്കം നടത്തിയതിനാൽ കമ്മാടി കോളനിയിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് വരുന്ന രണ്ടാഴ്ച കാലം കോളനി വിട്ട് ആരും പുറത്തിറങ്ങാൻ പാടില്ല എന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്.

വാർഡ് മെമ്പർ പി സി രഘു നാഥൻ നായർ, കൊന്നക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത് ഇൻസ്പെക്റ്റർ ഷാജി തോമസ്, യൂത് കോൺഗ്രസ് നേതാവ് ലിപിൻ ആലപ്പാട്, ആശാ വർകർ സതി, എസ് ടി പ്രമോടർ രാഘവൻ എന്നിവരാണ് കോളനിയിൽ എത്തിയത്.

Keywords: Kerala, News, Kasaragod, Balal, Vellarukkund, Panchayath, Raju Kattakkayam, Kammadi colony, COVID, Food, Medicine, COIVD; Panchayath helps by distributing food and medicine to the Kammadi colony.


Post a Comment