Join Whatsapp Group. Join now!

കോവിഡ് രോഗബാധിതർക്ക് ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തി സി എച് സെന്റർ കാഞ്ഞങ്ങാട്

CH Center, Kanhangad has set up a dialysis facility for COVID patients#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്:(my.kasargodvartha.com 22.04.2021) മദേർസ് ഹോസ്പിറ്റലുമായി ചേർന്ന് സി എച് സെന്റർ കാഞ്ഞങ്ങാട് നടത്തി വരുന്ന മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സ്കീമിൽ കോവിഡ് 19 പോസിറ്റിവായി വരുന്ന രോഗികൾക്കും സി എച് സെന്റർ മദേർസ് ഹോസ്പിറ്റലിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏറെ ആശ്വാസം ലഭിക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞഹ് മദ് ഹാജി പാലക്കി നിർവഹിച്ചു.

CH Center, Kanhangad has set up a dialysis facility for COVID patients

സി എച് സെന്റർ ചെയർമാൻ ഇൻചാർജ് എം പി ജഅ്ഫർ, കൺവീനർ എ ഹമീദ് ഹാജി, ട്രഷറർ സി എച് അഹ് മദ് കുഞ്ഞി ഹാജി, ജോ. കൺവീനർ എ പി ഉമർ, മദേർസ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഡാലിയ ഗ്രേസ്, ഹെഡ് നേഴ്സ് അജിമോൾ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Kanhangad, C H Center, Inauguration, Dialysis Center, COVID, Mother's Hospital, CH Center, Kanhangad has set up a dialysis facility for COVID patients.


Post a Comment