കാസർകോട്: (www.kasargodvartha.com 20.03.2021) നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ പള്ളിക്ക് സമീപം താമസിക്കുന്ന മമ്മു എന്ന മുഹമ്മദ് കുഞ്ഞി (74) നിര്യാതനായി. വർഷങ്ങളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് കുഞ്ഞിക്ക് വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച് വിശ്രമിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലായിരുന്നു മരണം സംഭവിച്ചത്.
അഞ്ച് മാസം മുമ്പ് ജ്യേഷ്ഠൻ ഹസൈനാറും, നാല് മാസം മുമ്പ് സഹോദരി മർയമും, രണ്ടാഴ്ച മുമ്പ് അനുജൻ അബ്ദുർ റഹ് മാനും മരണപ്പെട്ട വേദനകൾ വിട്ടു മാറുന്നതിനു മുൻപേ വീണ്ടുമൊരു മരണം കൂടി താങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് കുടുംബം.
പരേതരായ ഖദീജ പള്ളിക്കാൽ-അബ്ദുൽ ഖാദർ ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹിറ. മക്കൾ: ഇസ്മാഈൽ, ഇല്യാസ്, ശകീർ, ഫാത്വിമ, ഖദീജ. മരുമക്കൾ: റംസീന, ശാഹാന, ലത്വീഫ്, ഉബൈദ്.
സഹോദരങ്ങൾ: ഇബ്റാഹിം, ഫാത്വിമ, ഹവ്വ, പരേതരായ ഹസൈനാർ, അബ്ദുൽ റഹ്മാൻ, മർയം.
മൃതദേഹം നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, News, Obituary, Muhammed Kunji, Nellikkunnu, Masjid, Muhammad Kunji of Nellikunnu passed away.
< !- START disable copy paste -->