കാസർകോട്: (my.kasargodvartha.com 19.03.2021) മിഡോസ് മീഡിയയും ചന്ദ്രഗിരി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ആദരം, ഹൃദയാദരം, അറിയാനുള്ളതൊരു കടലോളം' പരിപാടിയുടെ ലോഗോ ബിന്ദു ജ്വലറി ഉടമ അഭിലാഷ് കുഞ്ഞിക്കണ്ണൻ പ്രകാശനം ചെയ്‌തു. ഏപ്രിൽ ഒന്നിന് നാല് മണിക്ക് താളിപ്പടുപ്പ് ഉഡുപ്പി ഗാർഡൻ റസ്‌റ്റോറന്റിലാണ് പരിപാടി.
കാസർകോടിന്റെ വിവിധ മേഖലകളിൽ സ്വന്തമായ മേൽവിലാസം എഴുതിച്ചേർത്ത വ്യത്യസ്ത വ്യക്തികളെ പരിപാടിയിൽ ആദരിക്കും. പത്മശ്രീ അലി മണിക്ഫാനും സിനിമാതാരം കോഴിക്കോട് നാരായണൻ നായരും വിശിഷ്ടാതിഥികളായെത്തും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 200 പേരെ മാത്രമേ പരിപാടിയിൽ പങ്കെടുപ്പിക്കാനാകുകയുള്ളൂവെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലയിൽ ഓടിസം ബാധിച്ചതും ശാരീരിക അവശതകൾ അനുഭവിക്കുന്നതുമായ കുട്ടികളുടെ ക്ഷേമത്തിനായി ഒരു പറ്റം പേർ ചേർന്ന് രൂപം നൽകിയതാണ് ചന്ദ്രഗിരി ചാരിറ്റബിൾ സൊസൈറ്റി. ജില്ലയിലെ കലാ-സാംസ്കാരിക മൂല്യങ്ങളെ പരിപോഷിക്കാൻ ഉദ്ദേശിച്ച് ആരംഭിച്ചതാണ് മിഡോസ് മീഡിയ.
ചടങ്ങിൽ വൈസ് പ്രസിഡന്റ് റഫീഖ് അബ്ദുല്ല, ജനറൽ സെക്രടറി സ്‌കാനിയ ബെദിര, ട്രഷറർ അശ്‌റഫ് ബെദിര, പ്രവർത്തക സമിതി അംഗം അമീർ പളളിയാൻ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, President, Secretary, The logo of the event 'Adharam, Hridhyadharam, Ariyanulloadhoru kadalolam' was released.
< !- START disable copy paste -->