കാസര്‍കോട്: (www.kasargodvartha.com 31.03.2021) ഗവ. ഹയര്‍ സെകൻഡറി സ്‌കൂള്‍ കാസര്‍കോട് അധ്യാപികയും കെ എസ് ടി എ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ സി ശാന്തകുമാരി ടീചെര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 1983ല്‍ മാന്യ ജ്ഞാനോദയ സ്‌കൂളില്‍ നിന്നുമാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 37 വര്‍ഷത്തെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് സ്‌കൂള്‍ കലോത്സവങ്ങളില്‍ ടീചെർ എന്നും നിറസാനിദ്ധ്യമായിരുന്നു.
കെ പി ടി യു ജില്ലാ കമിറ്റി അംഗം മുതല്‍ കെ എസ് ടി എ സംസ്ഥാന നിര്‍വാഹക സമിതി അംഗം വരെയുള്ള സ്ഥാനങ്ങള്‍ വഹിച്ചു കൊണ്ട് ടീചെര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. 2002ലെ 32 ദിവസം നീണ്ടുനിന്ന സര്‍കാര്‍ ജീവനക്കാരുടെ സമരത്തിന് നേതൃത്വപരമായ പ്രവര്‍ത്തനമാണ് ടീചെര്‍ വഹിച്ചത്.
പങ്കാളിത്ത പെന്‍ഷന് എതിരായ സമരം, 2015 ല്‍ കാഞ്ഞങ്ങാട് നടന്ന അധ്യാപക ദിനാഘോഷ ബഹിഷ്‌കരണ സമരം എന്നിവയ്ക്കും നേതൃത്വം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് നാലുവര്‍ഷം നീണ്ടുനിന്നു.
ദീര്‍ഘകാലം കെ എസ് ടി എ വനിതാ വേദി കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ച ടീചെര്‍ അധ്യാപികമാരെ സംഘടനയില്‍ അണി നിരത്തുന്നതിന് ഉജ്വല നേതൃത്വമാണ് വഹിച്ചത്. പൊതുപ്രവര്‍ത്തകനും ബി എസ് എന്‍ എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാവുമായിരുന്ന കെ ഗംഗാധരന്‍ ആണ് ഭര്‍ത്താവ്.
Keywords: Kasaragod, Kerala, News, Kalolsavam, KSTA leader C Shanthakumari retires.
< !- START disable copy paste -->