Join Whatsapp Group. Join now!

കാസര്‍കോട്ട് നാല് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

Four candidates have filed nomination papers in Kasargod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 16.03.2021) ജില്ലയില്‍ നാല് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ വീതമാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പിച്ചത്.

കാസര്‍കോട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിഷാന്ത് കുമാര്‍ ഐ ബി (29), ആയലോട് മൂല ഹൗസ്, പാടി എടനീര്‍ പി ഒ, കാസര്‍കോട് വരണാധികാരി ആര്‍ ഡി ഒ പി ഷാജു മുമ്പാകെ പത്രിക നല്‍കി.

Four candidates have filed nomination papers in Kasargod

ഉദുമ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥി സി എച് കുഞ്ഞമ്പു (61), ശ്രുതി നിലയം, ചിന്‍മയ കോളനി, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് വരണാധികാരി ഡെപ്യൂടി കലക്ടര്‍ സി എല്‍ ജയ്‌ജോസ് രാജ് മുമ്പാകെ പത്രിക നല്‍കി.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സി പി ഐ സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ (72), പാര്‍വതി, പെരുമ്പള പി ഒ, കളനാട്, കാസര്‍കോട്, വരണാധികാരി കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ മുമ്പാകെ പത്രിക നല്‍കി.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥി എം രാജഗോപാലന്‍ (60), ഫീനിക്‌സ്, കയ്യൂര്‍, സഹവരണാധികാരി നീലേശ്വരം ബി ഡി ഒ എസ് രാജലക്ഷ്മി മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കി.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, C H Kunjambu, E Chandrashekaran, M Rajagopalan, Nishanth Kumar I B, Four candidates have filed nomination papers in Kasargod.
< !- START disable copy paste -->


Post a Comment