Join Whatsapp Group. Join now!

കലാകാരന്മാരുടെ വിയോഗത്തില്‍ ഉമ്മാസ് അനുശോചിച്ചു

അടുത്തിടെ അന്തരിച്ച പ്രശസ്ത കലാകാരന്മാരായ ഉസ്താദ് രാമകൃഷ്ണന്‍, ഐഡിയ സ്റ്റ News, Kerala, Ummas, Kasaragod, Condolence, Meeting, Artists, Thayalangady.
കാസര്‍കോട്: (my.kasargodvartha.com 03.02.2021) അടുത്തിടെ അന്തരിച്ച പ്രശസ്ത കലാകാരന്മാരായ ഉസ്താദ് രാമകൃഷ്ണന്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമനാഥ്, മുരളീധരന്‍ ഇരിയ, ഷേക്ക് ഉപ്പള എന്നിവരുടെ നിര്യാണത്തില്‍ കലാകാരന്മാരുടെ സംഘടനയായ ഉത്തരമാലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി (ഉമ്മാസ്)അനുശോചിച്ചു. ഇത്തരം കലാകാരന്മാരുടെ വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടം തന്നെയാണെന്ന് അനുശോചന പ്രസംഗത്തില്‍ ഉമ്മാസ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം ഓര്‍മപെടുത്തി.

കാസര്‍കോട് തായലങ്ങാടിയിലെ ഉമ്മാസ് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ മന്‍സൂര്‍ കാഞ്ഞങ്ങാട്, ആദില്‍ അത്തു, അബ്ദുല്ല ഉദുമ, സി വി മുഹമ്മദ് ചിത്താരി, ബഷീര്‍ എവറസ്റ്റ്, നിസാര്‍ ബദിര, ഹനീഫ് ഉദുമ, സലാം കൈനോത്ത്, ഗഫൂര്‍ പാറയില്‍, അബ്ദുല്ല ടി സി, ഇബ്രാഹിം ബള്ളൂര്‍, സലാം കലാസാഗര്‍, ഷാഫി പള്ളിപ്പുഴ, ഖാലിദ് പള്ളിപ്പുഴ, സലീം ബേക്കല്‍, മുനീര്‍ ചെമനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

UMMAS

Keywords: News, Kerala, Ummas, Kasaragod, Condolence, Meeting, Artists, Thayalangady.

Post a Comment