Join Whatsapp Group. Join now!

വടംവലി മത്സരം: പരപ്പ ജി എച് എസ് എസ് ജേതാക്കൾ

Tug of war: Parappa GHSS winners#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീലേശ്വരം: (my.kasargodvartha.com 12.02.2021) ബങ്കളത്ത് നടന്ന എട്ടാമത് ജില്ലാ ജൂനിയർ, സബ് ജൂനിയർ വടംവലി ചാംപ്യൻഷിപിൽ 42 പോയിന്റോടെ പരപ്പ ജി എച് എസ് എസ് ജേതാക്കളായി. 26 പോയിന്റോടെ കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും 16 പോയിന്റുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയർ സെകൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.

Tug of war: Parappa GHSS winners

ബന്തടുക്ക ഹയർ സെകൻഡറി സ്കൂൾ 14 , കക്കാട്ട് ഹയർ സെകൻഡറി സ്കൂൾ, കുണ്ടംകുഴി ഹയർ സെകൻഡറി സ്കൂൾ എട്ടു വീതം പോയിൻറുകൾ നേടി. മനോജ് നഗർ കീക്കാനം നാല്  പോയിൻ്റ് നേടി. വിവിധ ഇനങ്ങളിലായി മുപ്പതോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. രതീഷ് വെള്ളച്ചാൽ, മനോജ് അമ്പലത്തറ, കൃപേഷ് മാവുങ്കാൽ, ബാബു കോട്ടപ്പാറ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു .

മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂടീവ് അംഗം അനിൽ ബങ്കളം അധ്യക്ഷത വഹിച്ചു. വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. പി രഘുനാഥ് പതാക ഉയർത്തി.

കണ്ണൂർ സർവകലാശാല മുൻ സിൻഡികേറ്റ് അംഗം പ്രഫ. വി കുട്ട്യൻ, ബങ്കളം കക്കാട്ട് ജി എച് എസ് എസ് പ്രിൻസിപൽ പി യു ചന്ദ്രശേഖരൻ, പിടിഎ പ്രസിഡന്റ് കെ വി മധു, കായികാധ്യാപിക പി പി തങ്കമണി, അസോസിയേഷൻ ജില്ലാ സെക്രടറി ഹിറ്റ്ലർ ജോർജ് എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂടീവ് അംഗങ്ങളായ വി വി മോഹനൻ, ടി വി  കൃഷ്ണൻ, പി വിജയൻ മാസ്റ്റർ, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ സുനിൽകുമാർ, ട്രഷറർ  മന്മദൻ അമ്പലത്തറ എന്നിവർ പ്രസംഗിച്ചു. കായികാധ്യാപിക ടി ആർ പ്രീതിമോൾ നന്ദി പറഞ്ഞു.

Keywords: Kerala, News, Kasaragod, Tug of war, Competition, Tug of war: Parappa GHSS winners.

< !- START disable copy paste -->

Post a Comment