സർകാർ അറിയിപ്പുകൾ
കാസർകോട്: (my.kasargodvartha.com 27.02.2021) കല്ലടുക്ക - പെര്‍ള - ഉക്കിനടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ നിര്‍മാണ പ്രവൃത്തികൾ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ മാര്‍ച് ഒന്നു മുതല്‍ അടുക്കസ്ഥല - ഒഡിയ - കാട്ടുകുക്കെ - പെര്‍ള വഴി കടന്നു പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
എക്‌സൈസ് ഡിവിഷനില്‍ കണ്ടുകെട്ടിയ 26 ഇരുചക്ര വാഹനങ്ങള്‍, അഞ്ച് കാര്‍, രണ്ട് ഓടോറിക്ഷ എന്നിവ മാര്‍ച് 18ന് രാവിലെ 10ന് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാഹനം സൂക്ഷിച്ച ഓഫീസ് മേധാവിയുടെ അനുമതിയോടെ വാഹനം പരിശോധിക്കാം. കോവിഡ് പശ്ചാത്തലത്തില്‍, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കൂ. ഫോണ്‍: 04994 256728

പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളജിലെ വിവിധ വര്‍ക് ഷോപ് / ലാബുകളിലെ ഉപയോഗശൂന്യമായ ഇരുമ്പ്, ലാബ് ഉപകരണങ്ങള്‍ എന്നിവ മാര്‍ച് 12ന് രാവിലെ 11 ന് കോളജില്‍ ലേലം ചെയ്യും. ലേല സാധനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ കോളേജിലെത്തി പരിശോധിക്കാം. ഫോണ്‍: 0467 2234020, 9400006458.
കാസര്‍കോട് കളക്ടറേറ്റിലെ സര്‍കാര്‍ വാഹനം കെ എല്‍ 01 എ എസ് 7978 അംബാസിഡര്‍ മാര്‍ച് മൂന്നിന് വൈകീട്ട് നാലിന് സീല്‍ഡ് ക്വടേഷൻ കം ടെന്‍ഡര്‍ രീതിയില്‍ ലേലം ചെയ്യും. ക്വടേഷൻ മാര്‍ച് ഒമ്പതിന് വൈകീട്ട് മൂന്നിനകം ലഭിക്കണം.
കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്ക് 50 എണ്ണം ജി പിഎസ് ട്രാകിങ് സിസ്റ്റം ഘടിപ്പിക്കാന്‍ വിദഗ്ധരുടെ സേവനം ഉള്‍പെടെ ലഭ്യമാക്കുന്നതിന് ക്വടേഷൻ ക്ഷണിച്ചു. മാര്‍ച് ഒന്നിന് ഉച്ചയ്ക്ക് 12നകം ക്വടേഷൻ കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കണം.
കാസര്‍കോട് ബ്ലോക് പഞ്ചായത്ത് പ്രകൃതി ക്ഷോഭം കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വടേഷൻ ക്ഷണിച്ചു. മാര്‍ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായും അസല്‍ രേഖകള്‍ തപാലായി മാര്‍ച് എട്ടിന് ഉച്ചയ്ക്ക് ഒരു മണി വരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും www.(dot)etenders.(dot)kerala.(dot)gov.(dot)in ലും ലഭിക്കും.
പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളജ് കാന്റീന്‍ 2021-22 വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ക്വടേഷൻ ക്ഷണിച്ചു. മാര്‍ച് 10ന് ഉച്ച രണ്ട് വരെ സമര്‍പിക്കാം. ഫോണ്‍: 0467 2234020, 9400006458.
Keywords: Kerala, News, Kasargod, Government, Notice, Road, Traffic Controlling, Auction, Traffic control, vehicle auction and quotation invited on Kalladukka - Ukkinadukka inter-state highway.