പുത്തിഗെ:(my.kasargodvartha.com 08 .02.2021)കര്‍ഷക ബിൽ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് കമിറ്റി ദേരടക്കയില്‍ നിന്ന് സീതാംഗോളിയിലേക്ക് നടത്തിയ ട്രാക്ടര്‍ വാഹന റാലി കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം പി എ അശ്‌റഫ് അലി ഉദ്ഘാടനം ചെയ്തു. യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സീതാംഗോളിയില്‍ നടന്ന സമാപന സമ്മേളനം മുന്‍ ജില്ല പഞ്ചായത്ത് അംഗം ഹര്‍ശാദ് വോര്‍കാടി ഉദ്ഘടനം ചെയ്തു. യൂത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം കെ ജുനൈദ് അധ്യക്ഷത വഹിച്ചു. ശുകുര്‍ കാണാജെ മുഖ്യ പ്രഭാഷണം നടത്തി. നവീന്‍, ശാനീദ് കൈയ്യംകുടല്‍, സ്റ്റാനി, സഞ്ജീവ ബാഡൂര്‍, ഹര്‍ശാദ് പുത്തിഗെ, മുബഷിര്‍ ഷെണി, ഖമറുദ്ദീന്‍ പാട് ലഡുക്ക, ബാബു മണിയാണി, അബൂബകര്‍ മുഗു, സലിം കട്ടത്തടുക്ക, കുഞ്ഞു കയ്യംകൂടല്‍, ഷെറില്‍ കയ്യംകൂടല്‍, സുലൈമാന്‍ ഊജംപദാവ്, റഫീഖ് കുണ്ടാര്‍, അശ്‌റഫ് കയ്യംകൂടല്‍, ജമാല്‍ കട്ടത്തടുക്ക, അസീസ് കാണാജെ, ബാബു മുകരിക്കണ്ടം, മുഹമ്മദ് അലി എ കെ ജി നഗര്‍, അശ്‌റഫ് കലാ നഗര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം കൊടുത്തു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; കോണ്‍ഗ്രസ് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു
Solidarity with the peasant struggle; Congress organized a tractor rally#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ