Join Whatsapp Group. Join now!

മൂന്ന് വർഷം കൊണ്ട് ഒരു മില്യൺ രൂപയുടെ സൗജന്യ മരുന്ന്; കനിവിന്റെ ഉദാത്ത മാതൃകയുമായി കെ എം സി സി ദുബൈ - കാസർകോട് മുനിസിപൽ കമിറ്റി

One million rupees worth of free medicine in three years; KMCC Dubai - Kasargod Municipal Committee #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.02.2021) മുനിസിപാലിറ്റി പരിധിയിൽ നിത്യരോഗികൾക്ക് സഹായകരമായി മൂന്ന് വർഷം കൊണ്ട് ഒരു മില്യൺ രൂപയുടെ സഹായം നൽകിയെന്ന് കെ എം സി സി ദുബൈ - കാസർകോട് മുനിസിപൽ കമിറ്റി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അവശത അനുഭവിക്കുന്നതുമായ രോഗികൾക്ക് പ്രതിമാസം മരുന്നിനായി സാമ്പത്തിക സഹായം നൽകാനാണ് 'ദവ' എന്ന പേരിൽ 2017 ൽ പദ്ധതിക്ക് തുടക്കമിട്ടത്.

മുസ്ലിം ലീഗ് മുനിസിപാലിറ്റി കമിറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പ്രവർത്തനം മാതൃകാപരമെന്ന് നാലാം വർഷത്തെ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് കെഎംസിസി നാഷണൽ കമിറ്റി ട്രഷറർ നിസാർ തളങ്കര പറഞ്ഞു.

One million rupees worth of free medicine in three years; KMCC Dubai - Kasargod Municipal Committee with a noble example of kindness

പ്രസിഡന്റ് ഹാരിസ് ബ്രദേർസ് അധ്യക്ഷത വഹിച്ചു. സിനാൻ തോട്ടാൻ പ്രാർത്ഥന നടത്തി. സർഫറാസ് റഹ്‍മാൻ, ഗഫൂർ ഊദ്, ത്വൽഹത് തളങ്കര, അൻവർ സാജിദ്, കാമിൽ ബാങ്കോട്, റഊഫ് മീലാദ്, സമീൽ കൊറക്കോട്, സുഹൈർ യഹ്‌യ, ആശിഖ് പള്ളം സംബന്ധിച്ചു. ജനറൽ സെക്രടറി അശ്‌കർ ചൂരി സ്വാഗതവും ദവ കോർഡിനേറ്റർ ശിഹാബ് നായന്മാർമൂല നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Gulf, KMCC, Dubai, Municipal Committee, One million rupees worth of free medicine in three years; KMCC Dubai - Kasargod Municipal Committee with a noble example of kindness.
< !- START disable copy paste -->


Post a Comment