പട്‌ല: (my.kasargodvartha.com 28.02.2021) മന്‍ബഉല്‍ ഹിദായ മദ്രസാ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ കീഴില്‍ നടത്തപ്പെടുന്ന 'തര്‍തീല്‍' ഖുര്‍ആന്‍ തജ് വീദ് പ്രാക്ടികല്‍ കോഴ്‌സിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രഥമ ബാചിലെ അംഗങ്ങളുടെ സ്‌നേഹ സംഗമം വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.
ബാചിലെ മുഴുവന്‍ അംഗങ്ങളും സംബന്ധിച്ച സംഗമത്തില്‍ മറ്റു പരിപാടികളോടൊപ്പം തര്‍തീലിന്റെ ലോഗോ പ്രകാശനവും നടന്നു.
പട്‌ല ജമാഅത് സെക്രടറി അശ്റഫ് കുമ്പള, മദ്രസ പ്രസിഡന്റ് എച് കെ അബ്ദുര്‍റഹ് മാന്‍ മാസ്റ്റര്‍ക്ക് നല്‍കി ലോഗോ പ്രകാശനം ചെയ്തു.
പഠനത്തിനിടെ മരണപ്പെട്ടു പോയ തര്‍തീല്‍ പഠിതാക്കളായ ഇബ്രാഹിംസ്രാമ്പി, അബ്ബാസ് കപ്പല്‍ എന്നിവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടത്തി.
എം എ മജീദിന്റെ വീട്ടു പരിസരത്ത് വെച്ച് നടന്ന സംഗമത്തിന് പട്‌ല ജമാഅത് ഖത്വീബും തര്‍തീല്‍ പ്രിന്‍സിപലുമായ മുനീര്‍ ഹുദവി തോടാര്‍ നേതൃത്വം നല്‍കി.