കാസർകോട്: (my.kasargodvartha.com 25.02.2021) ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ മാർച് രണ്ടിന് രാവിലെ പത്തിന് നടത്താനിരുന്ന അഭിമുഖം വാഹനപണിമുടക്ക് കാരണം എട്ടിലേക്ക് പുനഃക്രമീകരിച്ചതായി ഓഫീസർ അറിയിച്ചു. ഫോൺ: 9207155700, 04994297470.
കേരളത്തിലെ ഏഴ് ജില്ലകൾക്കായി ഇന്ത്യൻ ആർമിയിൽ ശിപായി ഡി ഫാർമ (ആംഡ് മെഡികൽ കോർപ്‌സ്) നിയമനത്തിനുള്ള ആർമി റിക്രൂട്‌മെൻറ് റാലി മാർച് ഒന്ന് മുതൽ 31 വരെ കർണാടകയിലെ ഉഡുപ്പിയിൽ നടത്തും. കാസർകോട്, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ, കണ്ണൂർ, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം. ഇതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്‌ട്രേഷൻ മാർച്ച് 13 വരെ https://joinindianarmy.(dot)nic.(dot)in എന്ന വെബ്‌സൈറ്റിലൂടെ നടത്താം. റാലിയുടെ വേദി പിന്നീട് അറിയിക്കും. അഡ്മിറ്റ് കാർഡിൽ പറയുന്ന സമയത്ത് റാലിക്കായി ഹാജരാവണം. കാർഡ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ ലഭിക്കും.

ഗാർഹികാതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം-2005ലെ 10 (1) വകുപ്പ് പ്രകാരം സർവീസ് പ്രൊവൈഡിംഗ് സെന്ററായി രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ജില്ലാ വനിത-ശിശു വികസന ഓഫീസിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച് അഞ്ച് വൈകീട്ട് അഞ്ച് മണി. ഫോൺ: 04994 293060
നടുവട്ടത്തെ കേരളസർക്കാർ ക്ഷീരപരിശീലന കേന്ദ്രം കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ കർഷകർക്കായി ഓൺലൈൻ പരിശീലനം നടത്തുന്നു. മാർച്ച് മൂന്നിന് ആദായകരമായ പാലുൽപ്പാദനത്തിന് തീറ്റയുടെ പ്രാധാന്യം, നാലിന് പശുക്കളിലെ വേനൽക്കാല സംരക്ഷണം, അഞ്ചിന് ഡയറി ഫാമുകളിലെ മാലിന്യ നിർമാർജനം, ആറിന് ക്ഷീരമേഖലയും, യന്ത്രവൽക്കരണവും എന്നീ വിഷയങ്ങളിൽ ഓൺലൈനായാണ് ക്ലാസുകൾ. താൽപര്യമുള്ള ക്ഷീരകർഷകർ dtckkdonlinetrg@gmail.(dot)com എന്ന ഇ-മെയിൽ മുഖേന പേരും ഫോൺനമ്പറും മാർച് ഒന്നിന് മുമ്പ് നൽകുക.
ഫെബ്രുവരി 27ന് നടത്താനിരുന്ന ജില്ലാ വികസന സമിതി യോഗം മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
നീലേശ്വരം നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ള പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ പട്ടിക നഗരസഭ തയ്യാറാക്കുന്നു. പേര് ചേർക്കാൻ മാർച് നാലിനകം റേഷൻകാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ് സഹിതം നഗരസഭാ ഓഫീസിൽ എത്തണം.ഫോൺ: 9633444276
Keywords: Kerala, News, Kasaragod, Government, Government Notices: Employability interview postponed to March 8, Army Recruitment Rally Udupi, Voluntary Organizations can apply, Dairy Training Online, Development Committee Meeting Postponed, Scheduled Tribes List.