സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.02.2021) ബളാൽ ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ അഞ്ചു മാസം മുമ്പ് സമരം ചെയ്ത സി പി എം നേതാക്കൾ 2021 - 22 വർഷത്തെ പദ്ധതി രൂപീകരണ യോഗത്തിലും വർകിങ് ഗ്രൂപ് യോഗത്തിലും സജീവമായി പങ്കെടുത്തു.
സി പി എം ബളാൽ ലോകൽ സെക്രടറി സി ദാമോദരൻ, വെള്ളരിക്കുണ്ട് ബ്രാഞ്ചു സെക്രടറിയും ബളാൽ ലോകൽ കമിറ്റി അംഗവുമായ സണ്ണി മങ്കയം എന്നിവരാണ് രാഷ്ട്രീയ ഭിന്നതകൾ മാറ്റി വെച്ച് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി കൂടിയായ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയത്തോടൊപ്പം സജീവമായി പങ്കെടുത്തത്.
കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ ഗ്രാമ പഞ്ചായത്തിലേക്ക് സി പി എം ബളാൽ ലോകൽ കമിറ്റി അഞ്ചുമാസം മുൻപാണ് വികസന മുരടിപ്പിനെതിരെ സമരം ചെയ്തത്. സമരത്തിന് നേതൃത്വം നൽകിയ നേതാക്കളാണ് സി ദാമോദരനും സണ്ണി മങ്കയവും. സി പി എം ജില്ലാ സെക്രടറിയേറ്റ് അംഗം സാബു എബ്രഹാം ആയിരുന്നു സമരം ഉൽഘാടനം ചെയ്തത്. അന്ന് ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് രാജു കട്ടക്കയം. രാജു കട്ടക്കയം എകാധിപതിയാണെന്നും ഇദ്ദേഹത്തിന്റെ ഭരണം തുടച്ചുമാറ്റിയാൽ മാത്രമേ ബളാൽ പഞ്ചായത്തിൽ വികസനമുണ്ടാവുകയുള്ളൂ എന്നുമായിരുന്നു സമരത്തിൽ പങ്കെടുത്ത സി പി എം നേതാക്കൾ അന്ന് പറഞ്ഞത്. പിന്നീട് തിരഞ്ഞെടുപ്പ് സമയത്തും ഇതേ ആരോപണങ്ങളിൽ ഉറച്ചു നിന്ന സി പി എമിന് പതിനാറു വാർഡുള്ള പഞ്ചായത്തിൽ ഇത്തവണ ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ഒരു സീറ്റ് സി പി ഐ ക്കും കിട്ടി.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുക എന്നതാണ് ബളാൽ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനമെന്ന് പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു. ബളാൽ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവും വർകിങ് ഗ്രൂപ് പൊതു യോഗവും രാജു കട്ടക്കയം ഉൽഘാടനം ചെയ്തു. വരും നാളുകളിൽ സംസ്ഥാനത്തെ തന്നെ മികച്ച ഗ്രാമ പഞ്ചായത്താക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്നും ആർക്കും പരാതിയോ പരിഭവങ്ങളോ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി രേഖ, ബളാൽ പഞ്ചായത്ത് സ്റാൻഡിങ് കമിറ്റി ചെയർമാൻമാരായ എൻ ജെ മാത്യു, പി പത്മാവതി, ടി അബ്ദുൽ ഖാദർ, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ശിവൻ, ബിൻസി ജെയിൻ, മോൻസി ജോയി, ശ്രീജ രാമചന്ദ്രൻ, വിനു കെ ആർ, പി സി രഘു നാഥൻ നായർ, ജോസഫ് വർകി, കെ. വിഷ്ണു, മെഡികൽ ഓഫീസർ ഡോ. എസ് എസ് രാജശ്രീ പ്രസംഗിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, പൊതു വിഭാഗം, സാമൂഹിക സേവനം, പട്ടിക ജാതി ക്ഷേമം, വികസനം തുടങ്ങി പതിനഞ്ചു വർകിങ് ഗ്രൂപുകളാണ് രൂപീകരിച്ചത്. വർകിങ് ഗ്രൂപുകളിൽ നിന്നും ഉണ്ടായ നിർദ്ദേശങ്ങൾ കരട് പദ്ധതി തയ്യാറാക്കി അതത് വാർഡുകളിലെ ഗ്രാമസഭകളിൽ അവതരിപ്പിക്കും.
Keywords: Kerala, News, Kasaragod, Vellarikkund, Balal, UDF, CPM, Development, CPM leaders active in project formulation working group meeting.