കാസർകോട്: (my.kasargodvartha.com 31.12.2020) വയറു നിറയ്ക്കുന്നവന്റെ കണ്ണ് നിറയ്ക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ, പുതുവർഷ രാവിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിലും, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലും, ചെറുപ്പക്കാർ വീടുകളിലും 2021 ജനുവരി 1 അർദ്ധരാത്രി 12 മണിക്ക് പ്രതിഷേധ ജ്വാല തെളിയിച്ചു.
കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് നടത്തിയ സമരതിന്റെ ഭാഗമായി പുതുവർഷം പിറക്കുന്ന രാത്രി 12 മണിക്ക് ജില്ലാ കമ്മിറ്റി കാസർകോട് വിദ്യാനഗർ ഡി സി സി ഓഫീസ് പരിസരത്തുള്ള ഗാന്ധിജിയുടെ പ്രതിമയ്ക്കു മുന്നിൽ 'ഒന്നാം തീ' തെളിയിച്ചു കൊണ്ട് രാജ്യവ്യാപക കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പരിപാടി ജില്ല പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രടറി ഇസ്മാൽ ചിത്താരി, രതീഷ് ഇരിയ, മാത്യു ബദിയടുക്ക, അനൂപ് കല്ല്യോട്ട്, ജോബിൻ സണ്ണി, ഇംതിയാസ് പള്ളിപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
Keywords: Kerala, News, Youth congress, Fire, Protest, Youth Congress 'First Fire' protests in solidarity with the struggle of Farmers