വെള്ളരിക്കുണ്ട്: (my.kasarrgodvartha.com 04.01.2021) വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മാനസികാരോഗ്യ ക്ലിനിക് പ്രവർത്തനം തുടങ്ങി. ബളാൽഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു. മെഡികൽ ഓഫീസർ ഡോ. എസ് എസ് രാജശ്രീ അധ്യക്ഷത വഹിച്ചു.
മാനസികാരോഗ്യ വിദഗ്‌ധ ഡോ. സുജ പാണ്ഡ്യൻ, ഡോ: ദാമോദരൻ, സണ്ണി മങ്കയം തുടങ്ങിയവർ പ്രസംഗിച്ചു. ഹെൽത് ഇൻസ്‌പെക്‌ടർ അജിത് സി ഫിലിപ് സ്വാഗതവും കെ അശോക് കുമാർ നന്ദിയും പറഞ്ഞു.
നിലവിൽ മലയോര മേഖലകളിൽ, ചിറ്റാരിക്കാൽ പി എച്ച് സി, പൂടംകല്ല് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മാനസികാരോഗ്യ ക്ലിനികുകൾ പ്രവർത്തിക്കുന്നുണ്ട്. വെള്ളരിക്കുണ്ടിൽ കൂടി മാനസികാരോഗ്യ ക്ലിനിക് ആരംഭിക്കുന്നതോടെ മാനസികവും, ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന നിരവധിയാളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

എല്ലാ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ചയായിരിക്കും ക്ലിനിക് പ്രവർത്തിക്കുക ആദ്യമായി വരുന്ന രോഗികൾ ഒരു സഹായിയെക്കൂടി ഒപ്പം കൊണ്ട് വരേണ്ടതാണ്. ഇവിടുത്തെ ചികിത്സയും മരുന്നും തികച്ചും സൗജന്യമായിരിക്കുമെന്നും മെഡികൽ ഓഫീസർ അറിയിച്ചു.
Keywords: Kerala, News, Kasaragod, Vellarikundu, Health, Mental-Health, PHC, Balal, Inauguration, Vellarikundu mental health clinic started functioning.
No comments: