Kerala

Gulf

Chalanam

Obituary

Video News

ഉന്നത വിദ്യഭ്യാസത്തിന് ജില്ലയിൽ കൂടുതൽ അവസരങ്ങളൊരുക്കണം: എസ് എസ് എഫ് സ്റ്റുഡൻ്റ്സ് കൗൺസിൽ; പുതിയ ജില്ലാ ഭാരവാഹികളായി

കാസർകോട്: (www.kasargodvartha.com 18.01.2021) കോവിഡ് പ്രതിസന്ധി കാലത്ത് കൂടുതൽ ചർച്ച ചെയ്ത കാസർകോടിൻ്റെ ഉന്നത വിദ്യഭ്യാസ രംഗം വാക്കുകളിലൊതുങ്ങാതെ നടപടികളിലേക്ക് നീങ്ങണമെന്ന് എസ് എസ് എഫ് കാസർകോട് ജില്ല സ്റ്റുഡൻ്റ്സ് കൗൺസിൽ ആവശ്യപ്പെട്ടു. അതിർത്തികളടച്ചപ്പോൾ ജില്ലയുടെ പരിതാപകരമായ അവസ്ഥ കൂടുതൽ ചർച്ചക്ക് വിധേയമായിരുന്നു.

പ്രാഥമിക തലം മുതൽ ബിരുദതലം വരെ വിദ്യഭ്യാസത്തിന് കൂടുതൽ സൗകര്യങ്ങൾ ജില്ലയിൽ ഒരുക്കേണ്ടതുണ്ട്. കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മലയാളം പഠിപ്പിക്കുന്ന സ്കൂളുകൾ പോലും നിലവിലില്ല.
ഹയർ സെക്കൻഡറികൾ ഇല്ലാത്ത പഞ്ചായത്തുകളും, ഉള്ളിടത്ത് വേണ്ടത്ര സീറ്റുകൾ ഇല്ലാത്തതും ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് വിലങ്ങ് തീർക്കുന്നു. ഹയർ സെക്കൻഡറി തലം കഴിഞ്ഞാൽ തുടർ പഠനത്തിന് മികച്ച കോളേജുകൾ ഇല്ലാത്തത് കാരണം മിക്ക വിദ്യാർത്ഥികളും അന്യസംസ്ഥാനങ്ങളെ ആശ്രയികേണ്ടി വരുന്നു.
കാസർകോട് വികസന പാകേജിൽ ഉൾപ്പെടുത്തി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

SSF Students Councilഎസ് എസ് എഫ് ജില്ലാ സ്റ്റുഡൻ്റ്സ് കൗൺസിൽ മുഹിമ്മാത്തിൽ സമാപിച്ചു.
റിപോർട് അവതരണം, ചർച്ച, സബ്മിഷൻ, ശൂന്യവേള, പുന:സംഘടന എന്നിവ കൗൺസിലിൻ്റെ ഭാഗമായി നടന്നു.

കൗൺസിൽ നടപടികൾക്ക് ജഅ്ഫർ സാദിഖ് സി എൻ, ജാബിർ സഖാഫി പാലക്കാട് നേതൃത്വം നൽകി. 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.

അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം (പ്രസിഡൻ്റ്).
ഉമറുൽ ഫാറൂഖ് പൊസോട്ട് (ജനറൽ സെക്രടറി),
അബ്ദുർ റശീദ് സഅദി പൂങ്ങോട് (ഫിനാൻസ് സെക്രടറി), നംശാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി ബീരിച്ചേരി, അബ്ദുൽ കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി ത്വാഹനഗർ, ബാദുശ സഖാഫി ഹാദി മൊഗർ, മൻസൂർ കൈനോത്ത്, തസ്ലീം കുന്നിൽ, റഈസ് മുഈനി അത്തൂട്ടി (സെക്രടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

സെക്രെട്രിയേറ്റ് അംഗങ്ങളായി സിദ്ദീഖ് സഖാഫി കളത്തൂർ, അസ്ലം അഡൂർ എന്നിവരെയും തിരഞ്ഞെടുത്തു. 

സയ്യിദ് മുനീറുൽ അഹ്ദലിൻ്റെ അധ്യക്ഷതയിൽ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, വൈ എം അബ്ദുർ റഹ്‌മാൻ അഹ്സനി, മുനീർ ബാഖവി തുരുത്തി, ജഅ്ഫർ സാദിഖ് ആവള, സുലൈമാൻ കരിവെള്ളൂർ, കന്തൽ സൂപ്പി മദനി, ബശീർ പുളിക്കൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, മുഹമ്മദ് കുഞ്ഞി ഉളുവാർ, സ്വലാഹുദ്ദീൻ അയ്യൂബി, അബ്ദുർ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, സിദ്ദീഖ് പൂത്തപ്പലം, അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി, ശാഫി ബിൻ ശാദുലി, നംശാദ് ബേക്കൂർ, സുബൈർ ബാഡൂർ, മുത്വലിബ് കുണ്ടംക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.

ശക്കീർ എം ടി പി സ്വാഗതവും ഫാറൂഖ് പൊസോട്ട് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, SSF, Students Council, Education, The district should provide more opportunities for higher education: SSF Students Council.

Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive