കാസർകോട്: (www.kasargodvartha.com 17.01.2021) ലീഗ് ബി ജെ പിക്ക് വഴിയൊരുക്കുന്നുവെന്ന വാദം അസംബന്ധമെന്ന് മുസ്ലിം ലീഗ് മുനിസിപൽ ആക്ടിംഗ് പ്രസിഡണ്ട് കെ എം ബശീറും ജനറൽ സെക്രടറി ഖാലിദ് പച്ചക്കാടും പറഞ്ഞു. ബി ജെ പി അംഗങ്ങൾക്ക് വിജയിക്കാൻ അവസരമുണ്ടാക്കി വോടെടുപ്പിൽ നിന്നും വിട് നിന്ന ലീഗ് വിരുദ്ധരായ സ്വതന്ത്രമാർ ജനരോഷം ഭയന്നാണ് ലീഗിനെതിരെ അസംബന്ധം പറയുന്നത്.
മുനിസിപൽ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെ നഗരഭരണത്തിൽ നിന്നും താഴെയിറക്കാനും ബി ജെ പിക്ക് അധികാരം ലഭ്യമാക്കാനും കൂടുതൽ ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുമാണ് അവർ ശ്രമിക്കുന്നത്.
മുനിസിപൽ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെ നഗരഭരണത്തിൽ നിന്നും താഴെയിറക്കാനും ബി ജെ പിക്ക് അധികാരം ലഭ്യമാക്കാനും കൂടുതൽ ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുമാണ് അവർ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിം ലീഗ് കമിറ്റിക്ക് മാപ്പെഴുതിതന്ന് ലീഗിലെടുക്കണമെന്ന് അപേക്ഷിച്ചവർ സ്ഥാനമാനങ്ങളും സീറ്റും ലഭിക്കാതെ വന്നപ്പോഴാണ് വീണ്ടും ലീഗ് വിരോധികളായത്. ഫോർട് റോഡിലും ഹൊന്നാമൂലയിലും ഗണ്യമായ വോടുണ്ടായിട്ടും ബി ജെ പി സ്ഥാനാർത്ഥികളെ നിർത്താത്തത് ആർക്കു വേണ്ടിയായിരുന്നുവെന്ന് ലീഗ് വിരോധികളായ സ്വതന്ത്രമാരെ സഹായിക്കുന്ന അധികാരമോഹികൾ വ്യക്തമാക്കണം.
തെരഞ്ഞെടുപ്പിൽ വോട് നൽകി സഹായിച്ചതിനുള്ള പാരിതോഷികമായി ബി ജെ പിക്ക് ഒരു സ്റ്റാൻഡിoഗ് കമിറ്റി നൽകാനുള്ള സ്വതത്ര മാരുടെ തീരുമാനം ജനം തിരിച്ചറിഞ്ഞതിലുള്ള വെപ്രാളമാണ് ലീഗ് വിരുദ്ധരുടെ പ്രസ്താവനയെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
Keywords: Kerala, News, Kasaragod, Politics, BJP, Muslim League, K M Basheer, Khalid Pachakkad, The claim that the League is paving the way for the BJP is absurd; Muslim League Municipal Committee.