കാസർകോട്: (my.kasargodvartha.com 16.01.2021) ഒരു പുരുഷായുസ് മുഴുവൻ ഇസ്ലാമിക സേവനത്തിനുവേണ്ടി നീക്കിവെച്ച മുസ്ലിം ഉമ്മത്തിൻ്റെ അവസാന വാക്കായിരുന്നു ശംസുൽ ഉലമ ഇ കെ അബൂബകർ മുസ്ലിയാർ എന്ന് സമസ്ത ജനറൽ സെക്രടറി പ്രൊഫസർ കെ ആലികുട്ടി മുസ്ലിയാർ പറഞ്ഞു. ഒരു കാലഘട്ടത്തിൻ്റെ പരിഷ്കർത്താവ് കൂടിയായിരുന്നു അദ്ദേഹം.
സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുർ റഹ്‌മാൻ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് പി എസ് ഇബ്റാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രടറി ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. സി കെ കെ മാണിയൂർ ശംസുൽ ഉലമ അനുസ്മരണവും ഇ പി ഹംസത്തു സഅദി കണ്ണിയ്യത്ത് അനുസ്മരണവും അസീസ് അശ്റഫി പണത്തൂർ ചെറുശ്ശേരി അനുസ്മരണവും നടത്തി. സിദ്ദീഖ് അസ്ഹരി പാത്തൂർ, റശീദ് ബെളിഞ്ചം, റഫീഖ് അങ്കക്കളരി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, ഹാശിം ദാരിമി ദേലംപാടി, ലത്വീഫ് മൗലവി മാവിലാടം, ഫസൽ റഹ് മാൻ ദാരിമി, ഹമീദ് പൊസോളാഗ, ബേർക്ക അബ്ദുല്ല ഹാജി, കോട്ട അബ്ദുർ റഹ്‌മാൻ ഹാജി, ആദം ദാരിമി നാരമ്പാടി, കെ എം അബ്ദുല്ല ഹാജി, നാസർ മാസ്റ്റർ കല്ലൂരാവി, ബശീർ പള്ളങ്കോട്, യൂസുഫ് ആമത്തല, ഖലീൽ ഭാരിമി ബെളിഞ്ചം, മൊയ്തു ചെർക്കള, അശ്റഫ് ഫൈസി ദേലംപാടി, മുനീർ ഫൈസി ഇടിയഡുക്ക, ഫോറയിൽ മുഹമ്മദ്, ഹമീദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു. എൻ പി എം ഫസൽ കോയമ്മ തങ്ങൾ സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, SKSSF, SYS, Meeting, Shamsul Ulama, Shamsul Ulama was the last word of the Muslim community. K Alikutty Musliar.
< !- START disable copy paste -->