കാസര്‍കോട്: (my.kasargodvartha.com 25.01.2021) നാട്ടുകാരുടെ പ്രിയങ്കരനായ മധൂർ പാറക്കട്ട സ്വദേശി നെല്ലിക്ക മമ്മച്ച എന്ന മുഹമ്മദ് കുഞ്ഞി ഹാജി (90) ഇനിയില്ല. തളങ്കരയിലും കാസര്‍കോട്ടെ നഗര-ഗ്രാമ പ്രദേശങ്ങളിലും നെല്ലിക്കയും ഐസും കോളാമ്പിപ്പൂവും വില്പന നടത്തിവന്നിരുന്ന മുഹമ്മദ് കുഞ്ഞി ഹാജി ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു. കുട്ടികളെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് അത്രയേറെ സ്നേഹമായിരുന്നു.
അദ്ദേഹത്തിന്റെ കൈയിൽ നിന്നും മധുരം നുകരാത്തവർ വിരളമാണ്. പച്ച ജൂബ്ബയും നീട്ടിവളര്‍ത്തിയ താടിയുമായി പാട്ടുപാടി പുഞ്ചിരിച്ച് നീങ്ങാറുള്ള നാട്ടുകാരുടെ മമ്മച്ച അടുത്ത കാലത്തു മാത്രമാണ് തന്റെ കച്ചവടത്തിൽ നിന്നും പിൻവാങ്ങിയത്. അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
ഉളിയത്തടുക്ക ബിലാല്‍ നഗറിലെ ബന്ധുവീട്ടിലായിരുന്നു താമസം. അവിവാഹിതനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, സൈനബ, പരേതരായ അബ്ബാസ്, ഇബ്രാഹിം, ബീഫാത്വിമ, ഉമ്മു ഹലീമ, ആഇശ. ഖബറടക്കം ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kerala, News, Kasaragod, Thalankara, Muhammad Kunji Haji, Gooseberry, Muhammad Kunji Haji Passed away.