Join Whatsapp Group. Join now!

കെ എം സി സി 2021 ഇയർ ഓഫ് റീഡിങ് വർഷമായി ആചരിക്കുന്നു

KMCC marks 2021 as the Year of Reading #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com 09.01.2021) വളർന്നുവരുന്ന തലമുറയിൽ വായനാ ശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി 2021 വി റീഡ് വി ലീഡ് വായനാ വർഷമായി ആചരിക്കുന്നു. വളർന്ന് വരുന്ന തലമുറയ്ക്ക് ഇത് വരെ ലോകത്ത് എഴുതപ്പെട്ട സാഹിത്യങ്ങളെ പരിചയപ്പെടുത്തി അവയെ വായിക്കാൻ പ്രേരിപ്പിക്കുന്നതിന്നായ് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. 

അക്ഷരങ്ങളുടെ മനോഹരമായ ഒഴുക്കിനെ അറിയാനും ആസ്വദിക്കാനും പ്രേരണ നൽകുന്ന ഈ വായനാ വർഷത്തിൻ്റെ ഭാഗമാകാൻ എല്ലാ അക്ഷര പ്രേമികളും മുന്നോട്ടു വരണമെന്ന് ദുബൈ  കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റികൾക്കും എം എസ് എഫ് ജില്ലാ കമ്മിറ്റി മുഖേന പുസ്തകം വിതരണം ചെയ്യും. 

KMCC celebrates 2021 as the Year of Reading

ആദ്യഘട്ടത്തിൽ കെ എം സി സി യുടെ സ്നേഹ സമ്മാനമെന്ന നിലക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വിശ്വ വ്യക്തിത്വത്തെക്കുറിച്ചുള്ള പഠനമായ 'ഖായിദെ അഅസം മുഹമ്മദ് അലി ജിന്ന: വിഘടനവാദി, വിഭജനവാദി, വർഗ്ഗീയവാദി' എന്ന ശീർഷകത്തിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഇ സാദിഖ്അലി എഴുതിയ പുസ്തകം വിതരണം ചെയ്ത് വായനവർഷത്തിന് തുടക്കം കുറിക്കും.

'ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ അംബാസ്സഡർ' എന്നും 'ഇന്ത്യൻ സെക്കുലറിസത്തിന്റെ പിതാവ്' എന്നും വിശേഷിപ്പിക്കപ്പെട്ട ജിന്നയുടെ സംഭവബഹുലമായ ജീവിതത്തിൽ നിന്നുള്ള ചില അസുലഭ നിമിഷങ്ങൾ അവതീർണ്ണമായ ഒരു ഗ്രന്ഥമാണിത്. പ്രവാസ ലോകത്ത് വായന കുറഞ്ഞ് വരുന്നു, പുസ്തകങ്ങളുമായി അടുപ്പം കുറയുന്നു എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും വായന മരിച്ചിട്ടില്ല എന്ന് തെളിയുക്കുന്നതാണ് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കാണുന്ന മലയാളികളുടെ സാന്നിധ്യം തെളിയിക്കുന്നതെന്ന് കെ എം സി സികമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന ആകടിംഗ് പ്രസിഡണ്ട് എം സി ഹുസൈനാർ ഹാജി എടച്ചാകൈ ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്ല മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രടറി അഡ്വ ഇബ്‌റാഹിം ഖലീൽ, വൈസ് പ്രസിഡണ്ട് ഹനീഫ ചെർക്കള, ജില്ലാ ട്രഷറർ ഹനീഫ ടി ആർ, ജില്ലാ ഭാരവാഹികളായ സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, കെ പി അബ്ബാസ് കളനാട്, അശ്റഫ് പാവൂർ മഞ്ചേശ്വരം, സലിം ചേരങ്കൈ, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്‌സിൻ തളങ്കര, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഇസ്മാഈൽ നാലാംവാതുക്കൽ, ഹനീഫ ബാവ, സുബൈർ കുബനൂർ, ഡോക്ടർ ഇസ്മായിൽ, ശാഫി ചെർക്കള, സിദ്ധീഖ് അടൂർ, ശബീർ കൈതക്കാട്, ഇബ്രാഹിം ബേരികെ സത്താർ ആലംപാടി, ബഷീർ സി എ പള്ളിക്കര, സലാം മാവിലാടം, അശ്റഫ് ബച്ചൻ കാഞ്ഞങ്ങാട്, അശ്റഫ് പാവൂർ സംബന്ധിച്ചു. ജില്ലാ സെക്രടറി സലാം തട്ടാൻചേരി നന്ദി പറഞ്ഞു.

Keywords: Kerala, News, Kasaragod, KMCC, Dubai, Reading, Book, 2021, KMCC marks 2021 as the Year of Reading.

Post a Comment