Join Whatsapp Group. Join now!

പഴയകാല കോണ്‍ഗ്രസ് നേതാക്കളെ വീടുകളില്‍ സന്ദര്‍ശിച്ച് ആദരിച്ചു

പഴയകാല കോണ്‍ഗ്രസ് നേതാക്കളെ വീടുകളില്‍ സന്ദര്‍ശിച്ച് ആദരിച്ചു #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍ഗോഡ്: (www.kasargodvartha.com 18.01.2021) മൊഗ്രാല്‍ പുത്തൂര്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ പഴയകാല കോണ്‍ഗ്രസ് നേതാക്കളെ വീടുകളില്‍ സന്ദര്‍ശിച്ച് ആദരിക്കുന്ന ചടങ്ങിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്ും സാമൂഹ്യ സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ സജീവ പ്രവര്‍ത്തകനുമായിരുന്ന ആമു കടവത്തിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ഖദര്‍ ഷാളണിയിച്ച് ആദരിച്ചു.

Kerala, Kasaragod, News, Chowki, Congress Leaders, Honored, Former Congress leaders were honored by visiting their homes.

മഠത്തില്‍ ഇസ്മാഈല്‍ ഹാജി, മഠത്തില്‍ മുഹമ്മദ് ഹാജി, പഞ്ചിക്കല്‍ മുഹമ്മദ് കോട്ടക്കുന്ന്, ഭട്ട്യപ്പ ആചാരി കമ്പാര്‍ എന്നിവരെയും വീടുകളില്‍ ചെന്ന് ആദരിച്ചു. രാജീവ് ഗാന്ധി കള്‍ചറല്‍ ഫോറം പ്രസിഡന്റ് മുകുന്ദന്‍ മാസ്റ്റര്‍, മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ് ചേരങ്കൈ, ബി വിജയകുമാര്‍, റഫീഖ് അബ്ദുല്ല, കെ ബി സിദ്ദീഖ്, സാലിം ബള്ളൂര്‍, എന്‍ എ ഖാദര്‍, ബശീര്‍ തോരവളപ്പ്, ഗണേശന്‍ മയില്‍പാറ, ഹമീദ് കാവില്‍ നേതൃത്വം നല്‍കി.


Keywords: Kerala, Kasaragod, News, Chowki, Congress Leaders, Honored, Former Congress leaders were honored by visiting their homes.


Post a Comment