കാഞ്ഞങ്ങാട്: (my.kasargodvartha.com 22.01.2021) ഗുരുവനo കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലെ രോഗികളോട് സർകാർ കാണിക്കുന്നത് കടുത്ത വഞ്ചനയാണെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രടറി എ വേലായുധൻ കുറ്റപ്പെടുത്തി. കോവിഡ് രോഗികൾക്ക് ഗുണനിലവാരമുള്ള ഭക്ഷണവും കുടിവെള്ളവുമടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകാത്തതിൽ പ്രധിഷേധിച്ചു കൊണ്ട് ബി ജെ പി അരയി ബൂത് കമിറ്റി നടത്തിയ പ്രതിഷേധ മാർച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വേലായുധൻ.
കൊറോണാ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഭക്ഷണം നൽകാനുള്ള കരാർ പാർടി നേതാവിന്റെ ഭാര്യയ്ക്ക് നേടികൊടുത്തു കൊണ്ട് സ്വജനപക്ഷപാതം കാട്ടുകയായിരുന്നു.
രോഗികളോട് നീതി കാണിച്ചു കൊണ്ട് ഭക്ഷണവും വെള്ളവും ശുചീകരണവും എത്രയും പെട്ടെന്ന് ചെയ്തില്ലെങ്കിൽ ബി ജെ പി രൂക്ഷമായ സമരവുമായി രംഗത്തിറങ്ങുമെന്ന് വേലായുധൻ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ യോഗത്തിൽ മുനിസിപൽ സൗത്ത് ഏരിയാ പ്രസിസണ്ട് എ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ് സി മോർച മണ്ഡലം പ്രസിഡണ്ട് സി കെ വൽസലൻ, മുനിസിപൽ നോർത്ത് ഏരിയാ പ്രസിഡണ്ട് എച് ആർ ശ്രീധരൻ സംസാരിച്ചു.
ബൂത് പ്രസിഡണ്ട് എം സുരേഷ് സ്വാഗതവും സന്തോഷ് ആചാരി അരയി നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, BJP, COVID, Corona, FLTC, BJP protest march to COVID First-Line Treatment Center; The party said the government's treatment of corona patients was a betrayal.