കാഞ്ഞങ്ങാട്: (my.kasargodvartha.com 02.12.2020) സിസ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'ദി സൂപ്പര്‍ സിസ്സോ പ്രോഗ്രാം-ഒക്ടോബര്‍ 2020' വിജയികളെ പ്രഖ്യാപിച്ചു. 'മികച്ച വിദ്യാര്‍ത്ഥി ആവാന്‍ വേണ്ടത്: അറിവോ അനുഭവമോ?' എന്ന ചോദ്യത്തിന് മികച്ച അഭിപ്രായം രേഖപെടുത്തി പെരിയ ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ശിഖ കെ നായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബി ടെക് ഹോള്‍ഡര്‍ അഹ് മദ് ജസീം (കാസര്‍കോട്) പ്രത്യേക അഭിനന്ദനത്തിന് അര്‍ഹനായി.
പരിപാടി കൂടുതല്‍ പേരിലേക്കെത്തിച്ച ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നെഹ്ന സുമന്‍ (മഡിയന്‍) ക്യാഷ് പ്രൈസ് ഏറ്റു വാങ്ങി. ഇവര്‍ക്കുള്ള സമ്മാനദാനം ജീ അഡ്വാന്‍സ്ഡ് (ഐ ഐ ടി-2020) കേരള ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ ഇബ്രാഹിം സുഹൈല്‍ ഹാരിസ്, സിസ്സ് ഗ്രൂപ് ഡയരക്ടര്‍ സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ സമ്മാനിച്ചു. ഇബ്രാഹിം സുഹൈല്‍ ഹാരിസിനും ഉപഹാരം കൈമാറി.
സിസ്സ് കോളേജ് അധ്യാപിക സഫ്‌വാന നാസര്‍ അധ്യക്ഷത വഹിച്ചു. ശിഖ കെ നായര്‍, നെഹ്ന സുമന്‍, ഇബ്രാഹിം സുഹൈല്‍ ഹാരിസ് സംസാരിച്ചു. സിസ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ജയകല എ നന്ദി അറിയിച്ചു.
Keywords: Kerala, News, Kahnangad, Kasaragod, Super Sisso Program, Siss Group of Institutions, Winners, Sikha K Nair, Ahmed Jaseem, Nehna Zuman, Winners of The Super Sisso Program, sponsored by Siss Group of Institutions, have been announced.