കാസർകോട്: (my.kasargodvartha.com 31.12.2020) കർഷക സമരത്തിന് ഐക്യ ദാർഢ്യമായി എസ് ടി യു കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. അന്നം തരുന്ന കർഷകരുടെ അതിജീവന സമരത്തിന് ഐക്യ ദാർഢ്യം, കർഷക ബില്ലുകൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ധർണ നടത്തിയത്.
കെ മുഹമ്മദ് അഷ്‌റഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി എസ് ടി യു സംസ്ഥാന പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. അശ്‌റഫ് എടനീർ, മുത്വലിബ് പാറക്കട്ട, സുബൈർ മാര, ബീഫാത്വിമ ഇബ്‌റാഹിം, ശാനിദ് എസ് എ, സിയാന ഹനീഫ്, നഈമുന്നിസ, ശകീല മജീദ്, അശ്‌റഫ് മുതലപ്പാറ സംബന്ധിച്ചു. ശരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Post Office, STU, March, Farmer, Protest, Bill, A Abdul Rahman, STU held a dharna in front of the post office in solidarity with the farmers' strike.