മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 24.12.2020) രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ അനുസ്മരണവും കവിയത്രി സുഗതകുമാരി അനുശോചനവും സംഘടിപ്പിച്ചു.
കേരള മുഖ്യമന്ത്രിയായും രാജ്യസഭയിലും ലോക്സഭയിലും രാജ്യതാത്പര്യം മുന്‍ നിര്‍ത്തി ശക്തമായ ഇടപെടലിലൂടെ രാഷ്ട്രീയത്തിലെ ചാണക്യനായി അറിയപ്പെട്ട മഹാനായിരുന്നു കെ കരുണാകരനെന്ന് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ പറഞ്ഞു. മുകുന്ദന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെയും മനുഷ്യനെയും ഒരു പോലെ സ്‌നേഹിച്ച മഹാമാനുഷിയായിരുന്നു മഹാകവയത്രി സുഗതകുമാരി ടീച്ചറെന്ന് അനുസ്മരണ പ്രസംഗത്തില്‍ എന്‍ എ എ ഖാദര്‍ പറഞ്ഞു. നജീബ് എരിയാല്‍, അശോകന്‍ ബള്ളീര്‍, ഗംഗാധരന്‍, മാധവന്‍ ബള്ളീര്‍, ബി വിജയകുമാര്‍, ബശീര്‍ തോരവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. റഫീഖ് അബ്ദുല്ല സ്വാഗതവും ഇസ്മാഇല്‍ എരിയാല്‍ നന്ദിയും പറഞ്ഞു.