Join Whatsapp Group. Join now!

കാലിഗ്രാഫി ഫെസ്റ്റും പ്രദർശനവും നടത്തി; കുറ്റിക്കോൽ ഉമർ മൗലവിയെ ആദരിച്ചു

Calligraphy fest and exhibition as a good experience for Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്‌: (my.kasargodvartha.com 20.12.2020) കാസര്‍കോട്‌ ആര്‍ട്‌ ഫോറം (കാഫ്‌) സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന കാലിഗ്രാഫി ഫെസ്റ്റ്‌ കാസര്‍കോടിന്‌ നവ്യാനുഭവമായി. ലോക അറബിക്‌ ഭാഷാ ദിനത്തോടനുബന്ധിച്ച് കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ കോണ്‍ഫറന്‍സ്‌ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ടി ഇ അബ്‌ദുല്ലയുടെ അധ്യക്ഷതയിൽ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ പഴയ കാല അറബിക്‌ അധ്യാപകനും എഴുത്തുകാരനുമായ കുറ്റിക്കോല്‍ ഉമര്‍ മൗലവിയെ എന്‍ എ ചാരിറ്റബ്‌ള്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ എന്‍ എ അബൂബക്കര്‍ ആദരിച്ചു. 

ചടങ്ങില്‍ സി എല്‍ ഹമീദ്‌, ശാഫി എ നെല്ലിക്കുന്ന്‌, അശ്റഫ്‌ ഐവ, സി യു മുഹമ്മദ്‌ ചേരൂര്‍ സംസാരിച്ചു. പ്രശസ്‌ത കാലിഗ്രാഫര്‍ ശിയാസ്‌ അഹ് മദ്‌ ഹുദവി ശില്‌പശാലക്ക്‌ നേതൃത്വം നല്‍കി.

Kuttikkol Umer Maulavi, KAF

കാലിഗ്രാഫി മത്സരത്തിനായി അപേക്ഷിച്ച 400 ലധികം എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുത്ത 60 മത്സരാര്‍ത്ഥികളാണ്‌ പങ്കെടുത്തത്‌. അവയുടെ പ്രദര്‍ശനവും നടന്നു. സമാപന സമ്മേളനം യഹ്‌യ തളങ്കര ഉദ്‌ഘാടനം ചെയ്‌തു. ക്രൈം റിക്കോര്‍ഡ്‌സ്‌ ബ്യൂറോ ഡി വൈ എസ്‌ പി ജയിസണ്‍ കെ എബ്രഹാം സംസാരിച്ചു. ഫാറൂഖ് ‌ഖാസി‌മി, ശിഫാനി മുജീബ്‌, മഅ്റൂഫ്‌, ജലീല്‍ മുഹമ്മദ്‌, ഹാരിഫ്‌ തളങ്കര, മഹ് മൂദ്‌ ഇബ്റാഹിം സംബന്ധിച്ചു. സി എല്‍ ഹമീദ്‌ സ്വാഗതവും ശാഫി എ നെല്ലിക്കുന്ന്‌ നന്ദിയും പറഞ്ഞു.

കാലിഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം ആഇശത്ത്‌ ശകീലയും, രണ്ടാം സമ്മാനം മുഹമ്മദ്‌ സൂഫിയാനും മൂന്നാം സമ്മാനം ശാനിഫ ബാബും കരസ്ഥമാക്കി.

Keywords: Kerala, News, Kasaragod, Calligraphy, World Arabic Day, Kuttikkol Umer Maulavi, Exhibition, KAF, Calligraphy fest and exhibition as a good experience for Kasargod.



< !- START disable copy paste -->

Post a Comment