വെള്ളരിക്കുണ്ട്: (my.kasargodvartha.com 14.11.2020) റോഡപകടങ്ങളില്‍ ഇരയാക്കപ്പെട്ടവരുടെ ഓര്‍മദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ പുല്ലൂര്‍ ദര്‍പണം കലാകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന ചിത്രരചനാ മത്സരത്തില്‍ സാധിക പി എം, 11 വയസ്, വി വണ്‍ റോഡ്, കണ്ടോത്ത് ഒന്നാം സ്ഥാനവും, ആദിത്യന്‍. പി പത്താംതരം, ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട് രണ്ടാംസ്ഥാനവും, അഭിനവ് എം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്റഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
76 ചിത്രങ്ങളാണ് 10 വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈനില്‍ നടത്തിയ മത്സരത്തില്‍ ലഭിച്ചത്. പങ്കെടുത്ത മുഴുവന്‍ കുട്ടികളെയും അഭിനന്ദിക്കുന്നതായും വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് 3 ദിവസത്തിനകം നല്‍കുന്നതാണെന്നും മേട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ അറിയിച്ചു.