ബളാല്‍: (my.kasargodvartha.com 22.11.2020) വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നാട്ടക്കല്ലില്‍ സ്ഥാപിച്ച യു ഡി എഫ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.
ബളാല്‍ പഞ്ചായത്ത് യു ഡി എഫ് പതിനൊന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ജെസ്സി ചാക്കോയുടെയും, വെസ്റ്റ് എളേരി യു ഡി എഫ് സ്ഥാനാര്‍ഥി തങ്കച്ചന്റെയും പേരില്‍ ഉള്ള ബോര്‍ഡുകളാണ് ശനിയാഴ്ച രാത്രി നശിപ്പിച്ചത്.
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം എന്‍ ടി വിന്‍സെന്റ്, കെ പി എസ് ടി എ മുന്‍ സംസ്ഥാന അസ്സോസിയേറ്റ് സെക്രട്ടറി ടി കെ എവുജിന്‍, ഐ എന്‍ ടി യൂ സി മണ്ഡലം പ്രസിഡണ്ട് സിബിച്ചന്‍ പുളിങ്കാല, കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് വട്ടകാട്ട്, ബിജു ചുണ്ടക്കാട്ട്, ജോബിറ്റ് ജോസ്, സോമേഷ്, വിനീത് എന്നിവര്‍ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നല്‍കി.
Keywords: Kerala, News, Udf, Protest, West eleri, Balal, Udf protest conducted