പാലക്കുന്ന്: (my.kasargodvartha.com 25.11.2020) കെ എസ് ടി പി സംസ്ഥാന പാതയോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള തണല്‍മരം സാമൂഹ്യദ്രോഹികള്‍ തീവച്ചു നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ഡി വൈ എഫ് ഐ പാലക്കുന്ന് മേഖല കമ്മിറ്റി സമൂഹദ്രോഹികള്‍ തീവെച്ച് നശിപ്പിച്ച അതേ മരച്ചുവട്ടില്‍ വൃക്ഷതൈകള്‍ നട്ടു.
പാലക്കുന്ന് ലോക്കല്‍ സെക്രട്ടറി വി ആര്‍ ഗംഗാധരന്റെ സാന്നിധ്യത്തില്‍ സി പി എം ഉദുമ ഏരിയ സെക്രട്ടറി മധു മുദിയക്കാല്‍ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ പാലക്കുന്ന് മേഖല സെക്രട്ടറി ജാശിര്‍ പാലക്കുന്ന്, പ്രസിഡണ്ട് റഫാദ് അബ്ദുല്ല, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുരുഷോത്തമന്‍ പാലക്കുന്ന്, സ്വരാഗ് ആറാട്ടുകടവ്, ജയന്‍ തെല്ലത്, കെ വി രാജേന്ദ്രന്‍, നിസാമുദ്ദീന്‍, ഉദയകുമാര്‍, രമേശന്‍ കൊപ്പല്‍, അബ്ബാസ് പാക്യാര തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, DYFI, Palakunnu, Tree saplings planted on Koothuparamba Martyrs' Day