Join Whatsapp Group. Join now!

ബി ജെ പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

Those who came to the BJP from the CPM were accepted ബി ജെ പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

കാസര്‍കോട്: (my.kasargodvartha.com 10.11.2020) സി പി എമ്മില്‍ നിന്നും ബി ജെ പിയിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണമൊരുക്കി. ചെങ്കള പഞ്ചായത്തിലെ സി പി എം അതൃക്കുഴി യൂണിറ്റ് പ്രവര്‍ത്തകരായ മനോജ് കുമാര്‍, എ രമേഷ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പുഷ്പ, ചന്ദ്രകല എന്നിവരെ ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ കെ. ശ്രീകാന്ത് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

Those who came to the BJP from the CPM were accepted

കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി അധ്യക്ഷത വഹിച്ചു. 

ജില്ലാ ജനറല്‍ സെക്രട്ടറി സുദാമ ഗോസാഡ സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാര്‍ കുതിരപ്പാടി നന്ദിയും പറഞ്ഞു.



Keywords: Kerala, News, Bjp, Cpm, Politics, Those who came to the BJP from the CPM were accepted

Post a Comment